LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കള്ളപ്പണം വെളുപ്പിക്കല്‍; ഐശ്വര്യ റായ് ഇ ഡി ഓഫീസിൽ ഹാജരായി

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ബോളിവുഡ് താരം ഐശ്വര്യ റായി ഇന്നും ഇ ഡി ഓഫീസിൽ ഹാജരായി. ഡല്‍ഹിയിലെ ഓഫീസില്‍ വെച്ച് ഇന്നലെ അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ നടത്തിയിരുന്നു. താരത്തിന്‍റെ വിദേശയാത്രകളെ സംബന്ധിച്ചും ഇ ഡി അന്വേഷിക്കുന്നുണ്ട്. ഇന്നലെ ഹാജരാകണമെന്ന് കാണിച്ച് ഇ ഡി ഐശ്വര്യക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനു മുന്‍പ് രണ്ട് തവണ നോട്ടീസ് അയച്ചപ്പോഴും താരം ഹാജരായിരുന്നില്ല. 

2000 മുതല്‍ 2004 വരെയുള്ള വിദേശ വരുമാനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് ഐശ്വര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്.  ഐശ്വര്യറായ് മറ്റൊരു തീയതി ചോദിച്ചിരുന്നെങ്കിലും  ഇ ഡി ഇതിന് അനുവാദം നല്‍കിയിരുന്നില്ല. പനാമ പേപ്പറിൽ തങ്ങളുടെ പേരുൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയിൽ താനോ തന്റെ കുടുംബമോ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന്  ഐശ്വര്യയുടെ ഭര്‍തൃപിതാവുകൂടിയായ നടന്‍ അമിതാഭ് ബച്ചൻ പ്രതികരിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയിലെ വ്യവസായികൾ, രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. ക്രിക്കറ്റ് താരവും മുൻ രാജ്യസഭ എംപിയുമായ സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാ പിതാവ് ആനന്ദ് മേത്ത എന്നിവർ ബ്രിട്ടീഷ് വിർജിൻ ഐലൻറിൽ നിക്ഷേപം നടത്തിയെന്നും പാൻഡോര പേപ്പർ വെളിപ്പെടുത്തിയിരുന്നു.

Contact the author

National Desk