LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

600 കോടി മുടക്കി ബഹിരാകാശ യാത്ര: ജപ്പാന്‍ ശതകോടീശ്വരന്‍ തിരിച്ചെത്തി

ടോക്യോ: 600 കോടി രൂപ മുടക്കി ബഹിരാകാശ യാത്ര നടത്തിയ ജപ്പാന്‍ ശതകോടീശ്വരന്‍ തിരിച്ചെത്തി. യു​സാ​കു മീ​സാ​വ​യും സ​ഹ​യാ​ത്രി​ക​രുമാണ് 12 ദി​വ​സ​ത്തെ ബഹിരാകാശയാത്ര വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തിയിരിക്കുന്നത്. റഷ്യയുടെ ബഹിരാകാശ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓ​ൺ​ലൈ​ൻ ഫാ​ഷ​ൻ വ്യ​വ​സാ​യി മീ​സാ​വ, സ​ഹാ​യി യോ​സോ ഹി​രാ​നോ എ​ന്നി​വ​ർക്കൊപ്പം റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി അ​ല​ക്​​സാ​ണ്ട​ർ മി​സു​ർ​കിയും ഉണ്ടായിരുന്നു. സോ​യൂ​സ്​ എം.​ എ​സ്​-20​യിലാണ് ഇവര്‍ ബഹിരാകാശത്തേക്ക് യാ​ത്ര പോയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിരവധി ആരാധകരുള്ള യുസാകു 12 ദിവസത്തെ തന്‍റെ ബഹിരാകാശം ജിവിതം ഷൂട്ട്‌ ചെയ്ത്  ആരാധകര്‍ക്കായി സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. 2023 ല്‍ എലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് ചന്ദ്രന് ചുറ്റും നടത്തുന്ന ബഹിരാകാശ യാത്രയില്‍ പങ്കെടുക്കാന്‍ യു​സാ​കു മീ​സാ​വ​യും പദ്ധതിയിടുന്നുണ്ട്. 1990-ൽ ജപ്പാന്‍ മാധ്യമപ്രവർത്തകൻ ടൊയോഹിറോ അകിയാമ മിർ ബഹിരാകാശ യാത്ര ചെയ്തതിന് ശേഷം ബഹിരാകാശം സന്ദർശിക്കുന്ന സ്വകാര്യ ജാപ്പനീസ് പൗരന്മാരാണ് യു​സാ​കു മീ​സാ​വ​യും, യോ​സോ ഹി​രാ​നോയും. ക​സാ​ക്കിസ്ഥാനിലെ പു​ൽ​​പ്ര​ദേ​ശ​ത്ത്​ വി​ജ​യ​ക​ര​മാ​യി ​തി​രി​ച്ചി​റ​ക്കം പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ റ​ഷ്യ​യും ബ​ഹി​രാ​കാ​ശ ടൂ​റി​സ​​ത്തി​ലേ​ക്ക്​ ചു​വ​ടു​വെ​ക്കുകയാണ്. 

Contact the author

International Desk