LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ എഫ് സിയില്‍ നിന്നും ചിക്കന്‍ വിങ്‌സ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് കോഴിത്തല- പരാതിയുമായി യുവതി

കെ എഫ് സിയില്‍ നിന്ന് വാങ്ങിയ ചിക്കനില്‍ നിന്ന് യുവതിക്ക് കിട്ടിയത് കോഴിത്തല ബ്രോസ്റ്റ്. യുകെയിലാണ് സംഭവം. കെ എഫ് സി ടേക്ക് എവെയില്‍ 'ഹോട്ട് വിങ്സ് മീല്‍' ഓര്‍ഡര്‍ ചെയ്ത ഗബ്രിയേല എന്ന യുവതിക്ക് ലഭിച്ചത് കോഴിത്തല ബ്രോസ്റ്റാണ്. തനിക്ക് ലഭിച്ച കോഴിത്തലയുടെ ചിത്രം സഹിതം  യുവതി റിവ്യൂ പോസ്റ്റ് ചെയ്തിരുന്നു. ടേക്ക് എവെ ട്രോമ എന്ന പേരിലുളള ഇന്‍സ്റ്റഗ്രാം പേജ് ചിത്രം പങ്കുവെച്ചതോടെയാണ് കോഴിത്തല ബ്രോസ്റ്റിന്റെ വിവരം പുറംലോകമറിയുന്നത്.

സംഭവം വൈറലായതിനുപിന്നാലെ കെ എഫ് സി വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉപയോക്താവിന് ഒരു മുഴുവന്‍ തല ഭാഗം എങ്ങനെ ലഭിച്ചു എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. ഗബ്രിയേലയുമായി ബന്ധപ്പെട്ടു. അവര്‍ക്ക് സൗജന്യമായി കെ എഫ് സി ചിക്കന്‍ നല്‍കി. ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന് അന്വേഷിച്ചുവരികയാണ്. ഞങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഭക്ഷണവിതരണം കൈകാര്യം ചെയ്യാറുളളത്. വളരെ വിരളമായാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുക. ഗബ്രിയേലയെയും കുടുംബത്തെയും റസ്റ്റോറന്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവര്‍ക്ക് ഇവിടുത്തെ പ്രശ്‌നങ്ങള്‍ വിലയിരുത്താവുന്നതാണ്' എന്നാണ് കെ എഫ് സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.


മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Contact the author

International Desk