ലോകത്ത് കൊവിഡ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യസംഘടന. 'പോരാട്ടം എത്രനാള്‍ തുടരേണ്ടി വരുമെന്നും പറയാനാകില്ല. കൊവിഡ് വ്യാപനം തടയാനുള്ള നടപടികൾ എല്ലാ രാജ്യങ്ങളും ഊര്‍ജ്ജിതമാക്കുകയാണ് ചെയ്യേണ്ടത്' - ലോകാരോഗ്യസംഘടന പറഞ്ഞു. ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,000 കടന്നു. ഇന്ത്യയിലടക്കം 7,89,000 പേർക്ക് ലോകത്താകമാനം രോഗബാധിരായിട്ടുണ്ട്. ഇറ്റലിയിൽ ഇതുവരെ കൊറോണ ബാധിതരായി 11,591 പേരാണ് മരിച്ചത്. സ്പെയിനിൽ മരണം 7,716 ആയി.
മൂന്നാമതുള്ള ചൈനയ്ക്കു തൊട്ടുപിറകിലാണ് അമേരിക്ക. ചൈനയില്‍ 3,305 പേരും അമേരിക്കയില്‍ 3165 പേരുമാണ് മരിച്ചത്. വൈറസ് വ്യാപനം തടയുന്നതിന് ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി. ഇന്നലെ ഏറ്റവും കൂടുതല്‍ പേര് മരിച്ചത് സ്പെയിനിലാണ്. 913 പേര്. ആകെ മരണം 7,716 ആയി. ജർമനിയിൽ 700 ന് അടുത്തായി മരണസംഖ്യ. അറുപത്തിയാറായിരത്തിലേറെ രോഗികളുണ്ടിവിടെ. ബ്രിട്ടനിൽ മരണസംഖ്യ 1400 കടന്നു. ഇന്ത്യയിൽ 27 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 1139 നു മേലെയായി.