LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡസ്മണ്ട് ടുട്ടുവിന് കേപ്ടൌണില്‍ അന്ത്യവിശ്രമം

കേപ്ടൌണ്‍: ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ വര്‍ണവെറിക്കെതിരായി ഐതിഹാസിക പോരാട്ടം നടത്തിയ ഡസ്മണ്ട് ടുട്ടുവിന്റെ സംസ്കാരം കേപ്ടൌണില്‍ നടന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നഗരത്തിലെ സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രല്‍ പള്ളിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്ന മൃതദേഹം പുതുവര്‍ഷ ദിനത്തിലാണ് സംസ്കരിച്ചത്. 

90 കാരനായ ഡസ്മണ്ട് ടുട്ടു ഡിസംബര്‍ 26 ന് കേപ്ടൌണിലെ ഒയാസിസ്‌ ഫ്രെയില്‍ സെന്‍ററിലാണ് അന്തരിച്ചത്. കറുത്ത വംശജരിലെ ആദ്യത്തെ ആര്‍ച്ച് ബിഷപ്പായ ഡസ്മണ്ട് ടുട്ടു മനുഷ്യ വിമോചനത്തിലൂന്നിയ കാഴ്ചപ്പാടുകള്‍കൊണ്ടും കറുത്തവരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങല്‍ക്കൊണ്ടുമാണ് ലോക  ശ്രദ്ധയിലേക്ക് വന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നോബല്‍ സമ്മാനം, ഗാന്ധി സമാധാന പുരസ്കാരം തുടങ്ങി നിരവധി അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ടുട്ടു ജീവിതത്തിലുടനീളം  ചൂഷണങ്ങള്‍ക്കെതിരെ പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തകനും പോരാളിയുമായിരുന്നു. 

Contact the author

International Desk