LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബോള്‍സാനാരോയുടെ മണ്ടത്തരങ്ങള്‍ക്ക് ട്വിറ്ററിന്‍റെ ശിക്ഷ ; ട്വീറ്റുകള്‍ നീക്കം ചെയ്തു.

സാവോപോളോ: ബ്രസീലിയന്‍ പ്രസിഡന്‍റ് ബോള്‍സാനാരോയുടെ വിടുവായത്തം അവസാനിപ്പിക്കാന്‍ ഒടുവില്‍ ട്വിറ്റര്‍ തന്നെ രംഗത്തുവന്നു. കൊറോണാ വൈറസിനെകുറിച്ചും കോവിഡ് -19 നെകുറിച്ചും വായില്‍ തോന്നിയതു വിളിച്ചുപറഞ്ഞ് ലോകജനതക്കു മുന്‍പില്‍ അപഹാസ്യനായ ബ്രസീലിയന്‍ പ്രസിഡന്‍റ്  ബോള്‍സാനാരോയുടെ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് കൊറോണയുമായി ബന്ധപ്പെട്ട് ഇദ്ദേഹം നടത്തിയ ട്വീറ്റുകള്‍ മുഴവനായി ട്വിറ്റര്‍ നീക്കം ചെയ്തു.

സാമൂഹ്യ നിയന്ത്രണത്തെ പരിഹസിച്ചുകൊണ്ട് നിരവധി സന്ദേശങ്ങളാണ് ഇദ്ദേഹം ഷെയര്‍ ചെയ്തിട്ടുള്ളത്. സാമൂഹ്യ അകലം പാലിക്കാനുള്ള എല്ലാ തീരുമാനങ്ങളെയും പുച്ഛിച്ചു തള്ളിയ ബ്രസീലിയന്‍ പ്രസിഡന്‍റ്  നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കൊറോണ പച്ചക്കള്ളമാണെന്നും ഇദ്ദേഹം പ്രചരിപ്പിച്ചിരുന്നു. ഇത് ലോകശ്രദ്ധ നേടിയതോടെയാണ് ബോള്‍സാനാരോയുടെ  ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തീരുമാനിച്ചത്.

Contact the author

Web Desk