LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റിപ്പോര്‍ട്ട് രഹസ്യമാക്കിവെക്കുമെന്ന് പറഞ്ഞ ജസ്റ്റിസ് ഹേമ വേട്ടക്കാരനെ സംരക്ഷിക്കുകയല്ലേ? - പാര്‍വ്വതി തിരുവോത്ത്‌

ജസ്റ്റിസ് ഹേമാ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധവുമായി നടി പാര്‍വ്വതി തിരുവോത്ത്. താന്‍ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ സഹതപിക്കുകയും കണ്ണീര്‍വാര്‍ക്കുകയും ചെയ്തത് ഇതിനായിരുന്നോ എന്നാണ് പാര്‍വ്വതി ചോദിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം. ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളും നീതി നിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളുമൊക്കെ പഠിക്കാനായി രൂപീകരിച്ച കമ്മീഷനാണ് ജസ്റ്റിസ് ഹേമാ കമ്മീഷന്‍.

'ജസ്റ്റിസ് ഹേമയും കമ്മിറ്റിയിലെ മറ്റ് അംഗങ്ങളും ഞാന്‍ അവര്‍ക്കുമുന്നില്‍ എനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറയുമ്പോള്‍ കണ്ണീരൊഴുക്കുകയും സഹതപിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇങ്ങനെ പറയാന്‍ വേണ്ടിയായിരുന്നോ അത്. 2019 ഡിസംബര്‍ 31-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതുവരെയും വെളിച്ചം കണ്ടിട്ടില്ല. റിപ്പോര്‍ട്ട് രഹസ്യമാക്കി വയ്ക്കുമെന്നാണ് ജസ്റ്റിസ് ഹേമ പറയുന്നത്. അത് വേട്ടക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയല്ലേ? പീഡിപ്പിക്കപ്പെട്ട വിവരം തങ്ങളോട് തുറന്നുപറഞ്ഞ സ്ത്രീകള്‍ക്ക് അവര്‍ തയാറാണെങ്കില്‍ പൊതുസമൂഹത്തോട് അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാമെന്നാണ് പറയുന്നത്. അങ്ങനെ പറയാന്‍ പ്രത്യേകം ഹൃദയമില്ലായ്മയും ക്രൂരതയും തന്നെ വേണം'-എന്നാണ് പാര്‍വ്വതിയുടെ കുറിപ്പില്‍ പറയുന്നത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനുശേഷം മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച കമ്മീഷനാണ് ജസ്റ്റിസ് ഹേമാ കമ്മീഷന്‍. ജസ്റ്റിസ് ഹേമ,  റിട്ടയഡ് ഐ എ എസ് ഓഫീസര്‍ കെ ബി വത്സല കുമാരി, നടി ഉര്‍വ്വശി ശാരദ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk