മുംബൈ ധാരാവി ചേരിയിൽ കൊവിഡ്-19 ബാധിച്ച് ഒരാൾ മരിച്ചു. ഇയാൾക്ക് അന്‍പത്തിയാറ് വയസ്സായിരുന്നു. മുംബൈ നഗരത്തിലെ സിയോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്നു. ധാരാവിയിൽ തന്നെയുള്ള മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചയാളുടെ ഭാര്യയും മക്കളും അടക്കം 10 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്. രോഗം ബാധിച്ച് മരിച്ചയാളുടെ വീട് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ സീൽ ചെയ്തു.
ഇയാളുടെ അയൽവീട്ടുകാരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്ത് ഭക്ഷണവും അവശ്യവസ്തുക്കളും അധികൃതര്‍ എത്തിക്കുന്നുണ്ട്. രോഗബാധിതനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. മരിച്ചയാൾക്ക് വിദേശ ബന്ധം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് ഗുരതുരമായി സാഹചര്യം സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര!യില്‍ റിപ്പോര്‍ട്ട് ചെയ്ത 320 കോവിഡ് കേസുകളില്‍ പകുതിയും മുംബൈ നഗരത്തിലാണ്.