LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഐശ്വര്യ - ധനുഷ് വിവാഹമോചനത്തോടെ അനാഥമാകുന്ന 150 കോടി രൂപയുടെ വീട്

ചെന്നൈ: തമിഴ് സിനിമാ താരം ധനുഷും സംവിധായകയും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മധ്യമങ്ങളില്‍ ചര്‍ച്ച. ഗോസിപ്പുകളില്‍ ഒന്നും ഇടം പിടിക്കാതെ മാതൃകാ ദമ്പതികളായ ഇവര്‍ വേര്‍പിരിയുമ്പോള്‍ അനാഥമാകുന്നത് 150 കോടി രൂപയുടെ വീടാണ്. രണ്ട് പേരുടെയും ആഗ്രഹപ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ 'പോയസ് ഗാർഡനി'ലാണ് ആഡംബരവീടിന്‍റെ പണികള്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വീടിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. ഭവന നിര്‍മ്മാണത്തിനുള്ള തുക കണ്ടെത്തുന്നത് ഐശ്വര്യയും ധനുഷും ചേര്‍ന്നാണ്. കഴിഞ്ഞ 30 വര്‍ഷമായി രജനികാന്തും പോയസ് ഗാര്‍ഡനിലാണ് താമസിക്കുന്നത്.

നാലു നിലകളിലായി ഏകദേശം 19000 ചതുരശ്രഅടിയിലാണ് വീടുപണി പുരോഗമിക്കുന്നത്. അത്യാധുനിക ജിമ്മുകളും സ്വിമ്മിംഗ് പൂളും, വിശാലമായ ഹോം തിയേറ്റര്‍ സൗകര്യവുമെല്ലാം ഈ വീട്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇവരുടെ വേര്‍പിരിയല്‍. വിവാഹമോചിതരാവുന്ന വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. പരസ്പരമുളള മനസിലാക്കലിന്റെയും വളര്‍ച്ചയുടെയും കാലമായിരുന്നു കഴിഞ്ഞുപോയതെന്നും ഇപ്പോള്‍ ഞങ്ങള്‍ക്ക് വഴിപിരിയേണ്ട സമയമായെന്നും ധനുഷും ഐശ്വര്യയും പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആറ് മാസത്തെ പ്രണയത്തിനൊടുവില്‍ 2004 നവംബര്‍ 18-നായിരുന്നു ഐശ്വര്യയും ധനുഷും വിവാഹിതരായത്. അന്ന് ധനുഷിന് 21 ഉം ഐശ്വര്യക്ക് 23 ഉം ആയിരുന്നു പ്രായം.  രജനീകാന്തിന്റെ മൂത്ത മകളായ ഐശ്വര്യ പിന്നണി ഗായികയായാണ് സിനിമയിലെത്തുന്നത്. 2003-ല്‍ വിസില്‍ എന്ന ചിത്രത്തില്‍ പാടിയ ഗാനമാണ് ആദ്യമായി റിലീസായത്. ഐശ്വര്യ ആദ്യമായി സംവിധാനം ചെയ്ത 3 എന്ന ചിത്രത്തില്‍ ധനുഷായിരുന്നു നായകന്‍. 2002-ലാണ് ധനുഷ് സിനിമയിലേക്കെത്തുന്നത്. പിതാവ് കസ്തൂരിരാജ സംവിധാനം ചെയ്ത തുളളുവതോ ഇളമൈ ആണ് ധനുഷിന്റെ ആദ്യ ചിത്രം. 2003-ല്‍ പുറത്തിറങ്ങിയ തിരുടാ തിരുടി എന്ന ചിത്രമാണ് ധനുഷിനെ തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയനാക്കിയത്. അത്രംഗി രേ ആണ് ധനുഷ് ഒടുവില്‍ അഭിനയിച്ച ചിത്രം. ഐശ്വര്യക്കും ധനുഷിനും  ലിംഗ, യാത്ര എന്നീ രണ്ട് മക്കളുണ്ട്.

Contact the author

Entertainment Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More