LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വയറിലെ കൊഴുപ്പ് കുറയും, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

അമിതഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന എല്ലാവരുടേയും പ്രധാന ലക്ഷ്യമാണ് വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത്. മദ്ധ്യവയസ്കരായ സ്ത്രീകളില്‍ വയറ്റിലെ കൊഴുപ്പ് കൂടുന്ന പ്രത്യേക പ്രതിഭാസം തന്നെയുണ്ട്. 40 വയസ്സിനു ശേഷം, പല സ്ത്രീകളിലും ശരീരത്തിലെ കൊഴുപ്പ് അടിവയറ്റിലേക്കും അരക്കെട്ടിലേക്കും മാറുന്ന പ്രവണത കാണിക്കുന്നു, ഇതിനെ വയറിലെ കൊഴുപ്പ് (belly fat) എന്നാണ് വിളിക്കുക. എത്ര ഡയറ്റ് ചെയ്താലും വയറിലെ കൊഴുപ്പ് കുറയുന്നില്ലെന്നതാണ് മദ്ധ്യവയസ്കരായ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അത്തരത്തില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ജീവിത ശൈലിയാണ് വില്ലന്‍

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ് ഏറ്റവും പ്രധാനം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും പ്രോട്ടീന്‍ കൂടുതലും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വ്യത്യാസം കാണാന്‍ കഴിയും. ഇതിനായി പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഡയറ്റിന്‍റെ ഭാഗമാക്കാം. 

ഭക്ഷണം ഒഴിവാക്കുന്നതാണ് മണ്ടത്തരം

വയര്‍ കുറയ്ക്കാനായി ഒരിക്കലും ഭക്ഷണം ഒഴിവാക്കരുത്. അത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ലെന്ന് മാത്രമല്ല, ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പ് കൂട്ടാനും അതുവഴി വണ്ണം കൂടാനും കാരണമാകും. അതുകൊണ്ട് ആഹാരം മിതമായി കഴിക്കണം. അലിയുന്ന നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കണം. വെള്ളത്തെയും മറ്റും വലിച്ചെടുത്ത് ഭക്ഷണം ദഹിക്കുന്നതിന്റെ വേഗത കുറയ്ക്കും. മധുരം കൂടുതൽ കഴിക്കരുത്. വെള്ളം കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതും തമ്മിൽ ബന്ധമുണ്ട്. വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും.  ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.

നടന്നു നടന്നു നടന്ന് കുറയ്ക്കാം

നിങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം 50-70 മിനിറ്റ് നടക്കുകയാണെങ്കിൽ, അത് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിയ്ക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വയറിലെ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പുകള്‍ മാത്രമല്ല, ചർമ്മത്തിന് താഴെയുള്ള കൊഴുപ്പും കുറയും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Health

കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!

More
More
Web Desk 2 years ago
Health

മുഖ്യമന്ത്രി ചികിത്സ തേടുന്ന 'മയോ ക്ലിനിക്കി'ലെ വിശേഷങ്ങള്‍

More
More
Web Desk 2 years ago
Health

ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും സ്ത്രീകളില്‍ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പുതിയ പഠനം

More
More
Web Desk 2 years ago
Health

ഉപ്പൂറ്റി വിണ്ടുകീറലിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന പ്രതിവിധികള്‍

More
More
K P Samad 2 years ago
Health

നോനിപ്പഴം കഴിക്കൂ.. മാരക രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കൂ- കെ പി സമദ്

More
More
Web Desk 2 years ago
Health

എച്ച് ഐ വി ബാധിതര്‍ക്ക് അത്താണിയായി കൊള്‍മി; ഈ എയിഡ്സ് ബാധിത ജോലി നല്‍കിയത് പതിനായിരങ്ങള്‍ക്ക്

More
More