LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൈക്കുഞ്ഞുമായി വാര്‍ത്ത‍ വായിച്ച് മാധ്യമപ്രവര്‍ത്തക; കയ്യടിച്ച് സോഷ്യല്‍മീഡിയ

വാഷിംഗ്ടണ്‍: മൂന്നുമാസം പ്രായമുളള കൈക്കുഞ്ഞിനെ കയ്യിലേന്തി വാര്‍ത്ത വായിച്ച് അവതാരക. റബേക്ക ഷുള്‍ഡ് എന്ന അവതാരക തന്റെ മൂന്നുമാസം പ്രായമുളള കുഞ്ഞിനെ കയ്യില്‍വെച്ചാണ് സി ബി എസ് 58 ന്യൂസിന്റെ കാലാവസ്ഥാ റിപ്പോര്‍ട്ട് വായിച്ചത്. കൊവിഡ് വ്യാപനം മൂലം റബേക്ക വര്‍ക്ക് ഫ്രം ഹോമായിരുന്നു. റിപ്പോര്‍ട്ടിംഗ് തുടങ്ങുന്നതിനു തൊട്ടുമുന്‍പ് ഉറക്കത്തിലായിരുന്ന കുഞ്ഞ് എഴുന്നേറ്റതോടെ കുഞ്ഞിനെ എടുത്തുകൊണ്ടുതന്നെ റിപ്പോര്‍ട്ടിംഗ് നടത്താന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് റബേക്ക വിശദീകരിക്കുന്നത് ഇങ്ങനെ; 'കാലാവസ്ഥാ വാര്‍ത്ത വായിക്കാന്‍ മിനിറ്റുകള്‍ മാത്രമുളളപ്പോഴാണ് മകള്‍ എഴുന്നേറ്റത്. ഞാന്‍ അവളെയുമെടുത്ത് ഗ്രീന്‍ വാളിനടുത്തേക്ക് പോയി. അപ്പോള്‍ എന്റെ ഷോ പ്രൊഡ്യൂസര്‍ 'നിങ്ങളുടെ കുട്ടിയും കൂടെയുണ്ടോ' എന്ന് ചോദിച്ചു. കുഞ്ഞ് ഉറക്കമെഴുന്നേറ്റതേയുണ്ടായിരുന്നുളളു. അതുകൊണ്ടുതന്നെ അവള്‍ ബഹളമുണ്ടാക്കില്ലെന്ന് എനിക്കുറപ്പായിരുന്നു.  'അതെ ഞാന്‍ അവള്‍ക്കൊപ്പമാണ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതെന്ന്' പ്രോഡ്യൂസര്‍ക്ക് മറുപടി നല്‍കി. എപ്പോഴത്തെയും പോലെ വാര്‍ത്ത‍ വായിക്കുകയും ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമ്മയുടെ കൈകളില്‍ ബഹളമുണ്ടാക്കാതെ, ജോലി തടസപ്പെടുത്താതെ ഇരുന്ന കുഞ്ഞിന്റെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കുഞ്ഞിനെയെടുത്ത് സ്വന്തം ജോലി ഭംഗിയായി ചെയ്ത അമ്മ റബേക്കയെ അനുമോദിച്ചുളള കമന്റുകളാണ് നിറയെ. ജോലിക്കാരായ അമ്മമാരുടെ പ്രതീകമാണ് റബേക്ക എന്നും അമ്മയുടെ ജോലി തടസപ്പെടുത്താതെ നിശബ്ദയായിരുന്ന കുഞ്ഞ് അഭിനന്ദനം അര്‍ഹിക്കുന്നു എന്നുമടക്കമുള്ള കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്. 

Contact the author

International Desk