LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബസ് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കയറ്റിയ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ബസ് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ഗുഡ്സ് ഓട്ടോയില്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ എത്തിച്ച ഡ്രൈവര്‍ക്കെതിരെ ജോയിന്‍റ് ആര്‍ ടി ഒ നടപടി. നെയ്യാറ്റിന്‍കര ജോയിന്‍റ് ആര്‍ടിഒയാണ് ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ബാലരാമപുരം -വഴിമുക്ക് ജംങ്ഷനില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സ്കൂളിലേക്ക് പോകുവാനായി വിദ്യാര്‍ഥികള്‍ ബസ് കാത്തുനിന്നെങ്കിലും ബസ് നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് പിന്നാലെ വന്ന ഗുഡ്സ് ഓട്ടോക്ക് വിദ്യാര്‍ഥികള്‍ സ്കൂളിലേക്ക് പോവുകയായിരുന്നു. എന്നാല്‍ വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗുഡ്സ് ഓട്ടോയില്‍ വിദ്യാര്‍ത്ഥികള്‍ കയറുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ്‌ ഓട്ടോ ഡ്രൈവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചത്.  രേഖകളില്‍ പിഴവ് വരുത്തിയതും പത്തിലധികം വിദ്യാര്‍ഥികളെ കയറ്റി സ്കൂളിലേക്ക് പോയതിനുമാണ് നടപടി സ്വീകരിച്ചതെന്നും ജോയന്‍റ് ആര്‍.ടി.ഒ പറഞ്ഞു.

അതേസമയം, ജോയന്‍റ് ആര്‍.ടി.ഒയുടെ നടപടിക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തി. വിദ്യാര്‍ഥികള്‍ക്ക് മറ്റ് മാര്‍ഗം ഇല്ലാതെ വന്നതിനാലാണ് ഗുഡ്സ് ഓട്ടോയില്‍ കയറിയാതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതേതുടര്‍ന്ന്, ബാലരാമപുരം നെല്ലിമൂട് കോണ്‍വെന്‍റ്  സ്‌കൂളിലെത്തി കുട്ടികള്‍ക്കാവശ്യമായ യാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ ജോയന്‍റ് ആര്‍ടിഒ പ്രിന്‍സിപ്പാളിന് നിര്‍ദേശം നല്‍കി. അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ സ്കൂളിലെ 10 ബസുകള്‍ ഉപയോഗശൂന്യമായി കിടക്കുകയാണെന്നും അധികം വൈകാതെ പണി പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളുടെ യാത്ര ബുദ്ധിമുട്ടിന് പരിഹാരം കാണുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. 

Contact the author

Web Desk