LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'നടപ്പിലും, ഇരിപ്പിലും, നോട്ടങ്ങളിലുമെല്ലാം അസാമാന്യ പ്രകടനം'; ഫഹദും സുരാജും തകര്‍ക്കുകയാണെന്ന് പ്രതാപ് പോത്തന്‍

ട്രാന്‍സിലെ ഫഹദും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജ് വെഞ്ഞാറമ്മൂടും തന്നെ അതിശയിപ്പിച്ചുവെന്ന് പ്രതാപ് പോത്തന്‍. കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് ഇരുവരേയും അദ്ദേഹം പ്രശംസകൊണ്ട് മൂടുന്നത്. അന്‍വര്‍ റഷീദ് ഒരുക്കിയ 'ട്രാന്‍സ്' തനിക്ക് മോഹാലസ്യപ്പെടുത്തുന്ന അനുഭവമായിരുന്നുവെന്നും, ഫഹദ് ഫാസിലിന്റെ ഹൈ വോള്‍ട്ടേജ് പ്രകടനം ഹരംകൊള്ളിച്ചുവെന്നും പ്രതാപ് പോത്തന്‍ പറയുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും കണക്കിന് പ്രശംസിച്ച അദ്ദേഹം ചെറു ചലനങ്ങളില്‍ പോലും ഫഹദ് ഫാസില്‍ കാഴ്ചവെയ്ക്കുന്ന അസാമാന്യ പ്രകടനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്. നടപ്പിലും, ഇരിപ്പിലും, നോട്ടങ്ങളിലുമെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുന്ന ഫഹദിനെ, അദ്ദേഹത്തിന്റെ തലമുറയിലെ, എറ്റവും മികച്ച നടന്‍മാരില്‍ ഒരാളായാണ് പ്രതാപ് പോത്തന്‍ നോക്കിക്കാണുന്നത്.

'ഒരു റോബോട്ടിനെയും വൃദ്ധനെയുംവെച്ച് സിനിമ ചെയ്യാന്‍ സാധിക്കുമെന്നും അത് മികച്ച രീതിയില്‍ അവതരിപ്പിക്കാനാകുമെന്നും തെളിയിച്ചത് എന്നെ അദ്ഭുതപ്പെടുത്തി' എന്നാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.5 എന്ന ചിത്രത്തെകുറിച്ച് പ്രതാപ് പോത്തന്‍ പറയുന്നത്. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിനെയും തിരക്കഥാകൃത്തിനെയും അഭിനന്ദിക്കുന്നതോടൊപ്പം സുരാജ് വെഞ്ഞാറമ്മൂടിന്റെ അത്യുഗ്രന്‍ പ്രകടനത്തെ നിര്‍ബന്ധമായും പരാമര്‍ശിക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. സുരാജിനെ കുറിച്ച് 'എന്തൊരു നടനാണ്‌ അദ്ദേഹം' എന്ന ആശ്ചര്യത്തോടെയാണ് പ്രതാപ് പോത്തന്‍ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 2 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More