പത്തനംതിട്ടയില്‍ 75 കോവിഡ്-19 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്. നിസാമുദ്ദീൻ തബ് ലീഗി സമ്മേളനത്തിൽ പങ്കെടുത്ത ഏഴ് പേര്‍ക്ക് ഉൾപ്പെടെയാണ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 105 പേരുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുളളത്. ആശുപത്രികളില്‍ 22 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. തബ് ലീഗി സമ്മേളനത്തില്‍ 25 പേരാണ് ജില്ലയിൽ നിന്ന് പങ്കെടുത്തത് .23 പേർ തരികെ എത്തി. മുഴുവൻ ആളുകളുടെയും സ്രവം പരശോധിക്കാനാണ് തീരുമാനം.
അതേസമയം പെരുനാട് വിദേശത്ത് നിന്ന് വന്ന് നിരീക്ഷണത്തിലുള്ള ആളുടെ അച്ഛന് മരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം. പതിമൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തിന്റെ മകന് നാട്ടിൽ എത്തിയത്. മകന്റെ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കി എന്നാല്‍ നിരീക്ഷണം ശക്തമായി തന്നെ തുടരും.
കഴിഞ്ഞ ദിവസം റാന്നിയിലുളള വൃദ്ധ ദമ്പതികൾ അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇറ്റലിയിൽ നിന്ന് വന്ന കുടുംബവുമായുളള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് ഇവർക്ക് കൊറോണ വൈറസ് ബാധയുണ്ടായത് .