LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ എസ് ആര്‍ ടി സി ബസില്‍ അധ്യാപികക്ക് നേരെ ലൈംഗിക അതിക്രമം; പരാതി പറഞ്ഞിട്ടും കണ്ടക്ടര്‍ ഇടപെട്ടില്ല

കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസില്‍ വെച്ച് അധ്യാപികക്ക് നേരെ ലൈംഗിക അതിക്രമം. കോഴിക്കോട് സ്വദേശിയായ അധ്യാപിക്കെതിരെയാണ് ലൈംഗിക അതിക്രമമുണ്ടായിരിക്കുന്നത്. ബസിലുണ്ടായിരുന്നയാള്‍ മോശമായി പെരുമാറിയപ്പോള്‍ താന്‍ പ്രതികരിച്ചിട്ടും കണ്ടക്ടര്‍ പോലും ഒപ്പം നിന്നില്ലെന്നും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടെക്കുള്ള യാത്രയിലാണ് സംഭവമെന്നും അധ്യാപിക ഫേസ്ബുക്കില്‍ കുറിച്ചു. തനിക്കെതിരെയുണ്ടായ അതിക്രമത്തിനെതിരെ ശക്തമായി പ്രതികരിച്ചപ്പോള്‍ എല്ലാവരും തന്നെ കുറ്റക്കാരിയാക്കുന്നതുപോലെയാണ് സംസാരിച്ചതെന്നും അധ്യാപിക പറഞ്ഞു. 

മോശമായി പെരുമാറിയ യാത്രക്കാരനോട് താന്‍ പ്രതികരിക്കുന്നത് കണ്ടക്ടര്‍ കണ്ടിരുന്നു. എന്നിട്ടും അയാള്‍ എണീറ്റ് വരാനോ എന്താണ് സംഭവമെന്ന് ചോദിക്കാനോ തയ്യാറായില്ല. കണ്ടക്ടര്‍ ഇത്തരത്തില്‍ പെരുമാറിയത് വളരെ വേദനയാണുണ്ടാക്കിയത്. ഇത്രയും നടന്നിട്ടും ചേട്ടന്‍ എന്താണ് മിണ്ടാത്തതെന്ന് താന്‍ കണ്ടക്ടറോട് ചോദിച്ചപ്പോള്‍ ‘അങ്ങേര് മാപ്പ് പറഞ്ഞതല്ലേ, ഇനി ഞാന്‍ എന്ത് ചെയ്യാനാ’, എന്നായിരുന്നു പ്രതികരണമെന്നും അധ്യാപിക കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മാപ്പ് പറഞ്ഞ കാര്യത്തില്‍ പിന്നെയും സംസാരിച്ച് മറ്റുള്ളവരുടെ സമയം എന്തിനാണ് കളയുന്നതെന്നും എല്ലാവരും വളരെ ക്ഷീണിച്ചിട്ടുണ്ടെന്നും യാത്രക്കാരും പറഞ്ഞതായി അധ്യാപികയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കൂടെയുള്ള യാത്രികര്‍ക്ക് ബുദ്ധിമുട്ട് വരാതിരിക്കാനാണ് സംഭവം നടന്ന തൃശ്ശൂരില്‍ വെച്ച് പരാതി നല്‍കാതിരുന്നതെന്നും കോഴിക്കോട് പോലീസ് സ്റ്റേഷനില്‍ അതിക്രമം നടത്തിയയാള്‍ക്കെതിരെയും കണ്ടക്ടര്‍ക്കെതിരെയും പരാതി നല്‍കുമെന്നും അധ്യാപിക പറഞ്ഞു. 

Contact the author

Web Desk