LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജിവെച്ചിട്ടും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റിനെപോലെ പെരുമാറുന്നു - കപില്‍ സിബല്‍

ഡല്‍ഹി: പദവിയില്‍ നിന്ന് രാജിവെച്ചിട്ടും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റിനെപ്പോലെ പെരുമാറുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ സാങ്കല്‍പ്പിക ലോകത്താണെന്നും പാര്‍ട്ടിയെ ഒരു കുടുംബത്തിനുളളില്‍ ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും കപില്‍ സിബല്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ചത്. 

'രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ഒരുപാടുപേര്‍ പറയുന്നുണ്ട്. അതെന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല. സോണിയാ ഗാന്ധിയാണ് കോണ്‍ഗ്രസ് അധ്യക്ഷയെന്നും രാഹുല്‍ അധ്യക്ഷനല്ലെന്നുമാണ് ഞാന്‍ അനുമാനിക്കുന്നത്. രാഹുല്‍ ഗാന്ധി പഞ്ചാബില്‍ പോയി ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രഖ്യാപിച്ചു. ഏത് പദവിയുടെ ബലത്തിലാണ് അദ്ദേഹം അത് ചെയ്തത്? അദ്ദേഹം പാര്‍ട്ടിയുടെ അധ്യക്ഷനല്ല. പക്ഷേ, എല്ലാ തീരുമാനങ്ങളും എടുക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. ഇപ്പോഴും രാഹുല്‍ പ്രസിഡന്റിനെപ്പോലെയാണ് പെരുമാറുന്നത്. പിന്നെ എന്തിനാണ് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത്? -കപില്‍ സിബല്‍ ചോദിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിക്ക് പുറത്തും ഒരു കോണ്‍ഗ്രസുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ നേതൃത്വം തയാറാവണം. എല്ലാവരുടെയും കോണ്‍ഗ്രസ്  (സബ് കി കോണ്‍ഗ്രസ്) വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മറ്റുചിലര്‍ക്ക് ഘര്‍ കി കോണ്‍ഗ്രസും. എന്റെ അവസാന ശ്വാസം വരെ ഞാന്‍ സബ് കി കോണ്‍ഗ്രസിനായി പോരാടും. ബിജെപിയെ ആഗ്രഹിക്കാത്ത രാജ്യത്തെ മറ്റെല്ലാവരെയും ഒരുമിച്ച് നിര്‍ത്തണം.

2014 മുതല്‍ കോണ്‍ഗ്രസ് താഴോട്ടാണ് പോകുന്നത്. ഒന്നിനുപുറകേ മറ്റൊന്നായി സംസ്ഥാനറങ്ങളിലെ ഭരണം നഷ്ടപ്പെട്ടു. വിജയിച്ച സംസ്ഥാനങ്ങളില്‍പോലും എംഎല്‍എമാരെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ല. നേതൃത്വത്തിന് പ്രിയപ്പെട്ടവര്‍പോലും പാര്‍ട്ടി വിട്ടുപോയി. 2014 മുതല്‍ 177 എംപിമാരും 222 സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് വിട്ട് പോയി. മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയിലും ഇത്തരം കൊഴിഞ്ഞുപോക്കുണ്ടായിട്ടില്ല- കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk