LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗാനമേളക്കിടെ ഡാന്‍സ് കളിച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ്‌

കൊല്ലം: ഗാനമേളക്കിടെ ഡാന്‍സ് കളിച്ചതിന് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം താഴത്തുകുടക്കളയിലാണ് സംഭവം. താഴത്തുകുടക്കള സ്വദേശി സതീഷ് എന്ന യുവാവിനെയാണ്  കൊല്ലം പുത്തൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ മര്‍ദ്ദിച്ചത്. എന്നാല്‍ സ്ഥലത്ത് ഗാനമേള നടക്കുന്നതിനിടെ രണ്ട് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷം ഒഴിവാക്കാനായി ലാത്തി വീശുകയായിരുന്നു എന്നാണ് പൊലീസുകാര്‍ നല്‍കുന്ന വിശദീകരണം. 

മര്‍ദ്ദനമേറ്റ സതീഷിന്റെ ദേഹത്ത് തൊലിയടര്‍ന്നുപോയിട്ടുണ്ട്. ലാത്തിയടി ഏറ്റതിന്റെ പാടുകളും ദേഹത്ത് കാണാം. തെരുവുനായയെ തല്ലുന്നതുപോലെയാണ് പൊലീസുകാര്‍  തന്നെ അടിച്ചതെന്നും ഡാന്‍സ് കളിച്ചു എന്നതല്ലാതെ മറ്റൊരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും സതീഷ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

'ഞാന്‍ അവിടെ നിന്ന സ്ത്രീകളോട് മോശമായി പെരുമാറുകയോ കമന്റടിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഡാന്‍സ് കളിച്ചു. അതല്ലാതെ ഞാന്‍ വേറൊരു തെറ്റും ചെയ്തിട്ടില്ല. എന്നെ അടിച്ചുകൊണ്ട് ഓടാനാണ് പൊലീസുകാര്‍ ആവശ്യപ്പെട്ടത്. ഞാന്‍ തെറ്റൊന്നും ചെയ്തിരുന്നില്ല അതുകൊണ്ട് ഓടിയില്ല. അവര്‍ ലാത്തികൊണ്ട് അടിക്കുകയും അസഭ്യം പറയുകയും ചെയ്തു'-സതീഷ് പറഞ്ഞു. 

സംഭവസ്ഥലത്തുണ്ടായിരുന്ന ആരും തന്നെ മര്‍ദ്ദിക്കുമ്പോള്‍ ഇടപെട്ടില്ലെന്നും സതീഷ് പറയുന്നു. മറ്റാരെങ്കിലുമായിരുന്നു മര്‍ദ്ദിച്ചതെങ്കില്‍ അവര്‍ക്കെതിരെ കേസ് കൊടുക്കാമായിരുന്നു. ഇപ്പോള്‍ പൊലീസുകാര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കേസ് കൊടുക്കാന്‍ കഴിയുമോ? കേസ് കൊടുത്താല്‍ അവര്‍ എടുക്കുമോ?-സതീഷ് ചോദിക്കുന്നു.

Contact the author

Web Desk