LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മൃതദേഹം സൂക്ഷിക്കാന്‍ അമേരിക്ക ഒരുലക്ഷം ബോഡി ബാഗ് വാങ്ങുന്നു

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ എത്രതന്നെ ജാഗ്രത പാലിച്ചാലും  ഒരുലക്ഷം മുതല്‍ രണ്ടരലക്ഷം ആളുകള്‍ മരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞാഴ്ച പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് തന്നെ പരോക്ഷമായി ഇക്കാര്യം കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. 'വരും നാളുകള്‍ വേദനാജനകമായിരിക്കും' എന്നായിരുന്നു  ഡോണാള്‍ഡ് ട്രംപിന്‍റെ വാക്കുകള്‍. ഇത് ശരിവെക്കുന്ന രീതിയിലാണ് ഇപ്പോള്‍ അമേരിക്കയില്‍ കാര്യങ്ങള്‍ നീങ്ങുന്നത്.  കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 750 പേരാണ് മരണമടഞ്ഞത്.  ഏറ്റവും പുതിയ കണക്കനുസരിച്ച് 8,452 - പേര്‍ ഇതിനകം മരണപ്പെട്ടു. 3,11,357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ മിനുട്ടിലും ഒരു മരണം നടക്കുന്നതായാണ് കണക്ക്.രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബോഡി ബാഗുകള്‍ വാങ്ങാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വൈറ്റ് ഹൌസ് ദൌത്യസേനയുടെ നിര്‍ദ്ദേശപ്രകാരമാണിപ്പോള്‍ ഒരുലക്ഷം ബോഡി ബാഗ്  വാങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്ന് പ്രതിരോധ വകുപ്പ് വക്താവ് മൈക്ക് ആന്‍ഡ്രോസ് പറഞ്ഞു. പ്രതിരോധ വകുപ്പിന്‍റെ കൈവശം ഇപ്പോള്‍ അരലക്ഷം  ബോഡി ബാഗുകള്‍ ഉണ്ട്. എന്നാല്‍ ഇത് മതിയാകില്ല. കൊറോണ ബാധ മൂലം മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാനും മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുമായി ബോഡി ബാഗുകള്‍ കൂടുതല്‍ വാങ്ങേണ്ടി വരുമെന്നും മൈക്ക് ആന്‍ഡ്രോസ് പറഞ്ഞു. 


Contact the author

Web Desk