LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദീപം തെളിയിക്കല്‍; ബിജെപി-യുടെ സ്ഥാപക ദിനം ആഘോഷിക്കാനുള്ള തന്ത്രം: കുമാരസ്വാമി

ഇന്നുരാത്രി ഒമ്പത് മണിക്ക് ലൈറ്റുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്​ നേതാവുമായ എച്ച്​.ഡി. കുമാരസ്വാമി. ദീപം തെളിയിപ്പിക്കുന്നത് ബിജെപിയുടെ സ്ഥാപനദിനം പരോക്ഷമായി ആഘോഷിപ്പിക്കാനുള്ള തന്ത്രമാണെന്നാണ് എച്ച്. ഡി. കുമാരസ്വാമിയുടെ രൂക്ഷ വിമർശം. പ്രതിപക്ഷമെല്ലാം മോദിയുടെ ആഹ്വാനത്തെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ടെങ്കിലും വ്യത്യസ്തമായ ആരോപണമാണ് കുമാരസ്വാമി ഉന്നയിച്ചിരിക്കുന്നത്.

ഏപ്രില്‍ ആറിന് സ്ഥാപകദിനം ആഘോഷിക്കാന്‍ ബിജെപി ധൈര്യപ്പെടില്ല. ഇതേ തുടര്‍ന്ന് എല്ലാ ഇന്ത്യക്കാരെക്കൊണ്ടും അവരുടെ ഉദ്ദേശ്യത്തിനായി പാര്‍ട്ടി പിറവിയുടെ തലേന്ന് ദീപം തെളിയിപ്പിക്കുകയാണെന്നും കുമാരസ്വാമി ട്വിറ്ററിലൂടെ പറഞ്ഞു. ഇതിന് ഒരു ശാസ്ത്രീയ വിശകലനം തരാൻ പ്രധാനമന്ത്രിക്ക് ആകുമോ എന്ന് എച്ച്. ഡി. കുമാരസ്വാമി ചോദിക്കുന്നു. ഡോക്ടർമാർക്ക് പി.പി.ഇ. കിറ്റ്​ നൽകാനും സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കാനും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കോവിഡ്-​19 ഭീഷണിയെ നേരിടാൻ എന്ത് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് രാജ്യത്തോട് പറയാതെ, ഇതിനകം തളർന്നുപോയ ഒരു ജനതക്ക്​ പ്രധാനമന്ത്രി അർഥമില്ലാത്ത ജോലികൾ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Contact the author

News Desk