LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കശ്മീര്‍ ഫയല്‍സിന്‍റെ പ്രദര്‍ശനാനുമതി പരിശോധിക്കാന്‍ ന്യൂസിലാന്‍ഡ് സെന്‍സര്‍ ബോര്‍ഡ്

കശ്മീര്‍ ഫയല്‍സിന്‍റെ പ്രദര്‍ശനാനുമതി പുനപരിശോധിക്കാന്‍ ന്യൂസിലാന്‍ഡ് സെന്‍സര്‍ ബോര്‍ഡ്. വിവിധ സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിനിമയിലെ ഉള്ളടക്കത്തെ കുറിച്ച് വീണ്ടും പരിശോധന നടത്താന്‍ തീരുമാനമായിരിക്കുന്നത്. ചിത്രത്തിന് ആദ്യം അനുവദിച്ച പ്രദര്‍ശനാനുമതി റദ്ദാക്കാനും തീരുമാനമായി. ന്യൂസിലന്‍ഡ്‌ സെന്‍സര്‍ ബോര്‍ഡിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. 

അതേസമയം, ന്യൂസിലാന്‍ഡില്‍ ചിത്രം പ്രദര്‍ശിപ്പിക്കാതെയിരിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ന്യൂസിലൻഡ് മുൻ ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് പറഞ്ഞു. "ഈ സിനിമ സെൻസർ ചെയ്യുന്നത് ന്യൂസിലൻഡിൽ നടന്ന അതിക്രമങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും സെൻസർ ചെയ്യുന്നതിന് തുല്യമാണ്. അല്ലെങ്കില്‍ സെപ്റ്റംബര്‍ 11 ആക്രമണത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും പൊതു ജനങ്ങളില്‍ നിന്നും മറച്ചുവെക്കുന്നതിന് തുല്യമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും അത് തുറന്ന് കാട്ടുകയും എതിര്‍ക്കുകയും വേണം" -  വിൻസ്റ്റൺ പീറ്റേഴ്‌സ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1990-കളില്‍ നടന്ന കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോതി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ദി കാശ്മീര്‍ ഫയല്‍സ്. മാര്‍ച്ച് 11-നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. സിനിമയുടെ ഉള്ളടക്കത്തിനെതിരെ ചലച്ചിത്ര സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ പ്രത്യയശാസ്ത്രവും അജണ്ടയും കടത്തിവിടാനായി മാത്രം നിര്‍മ്മിച്ച സിനിമയാണിത്. അന്നത്തെ തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഹിന്ദുക്കള്‍ മാത്രമല്ല സിഖുകാരും മുസ്ലീങ്ങളുമെല്ലാം കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും സിനിമകയില്‍ കാണിക്കാതെ ഹിന്ദുക്കള്‍ മാത്രം ആക്രമിക്കപ്പെടുന്നു എന്ന തരത്തിലാണ് സിനിമയില്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് തുടങ്ങി വ്യാപക വിമര്‍ശനങ്ങളായിരുന്നു റിലീസിന് പിന്നാലെ കാശ്മീര്‍ ഫയല്‍സിനെതിരെ ഉയര്‍ന്നുവന്നത്.

മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേക്കര്‍, അതുല്‍ ശ്രീവാസ്തവ്, മൃണാല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Contact the author

International Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More