LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റെക്കോര്‍ഡ് കളക്ഷനുമായി ആര്‍ ആര്‍ ആര്‍ പ്രദര്‍ശനം തുടരുന്നു

രാജമൌലി സംവിധാനം ചെയ്ത ആര്‍ ആര്‍ ആര്‍ റെക്കോര്‍ഡ് കളക്ഷനുമായി പ്രദര്‍ശനം തുടരുന്നു. ആദ്യ ദിനംതന്നെ 136 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്നലെ റിലീസ് ചെയ്ത ചിത്രം തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് മാത്രമാണ് 100 കോടിയിലേറെ വരുമാനം നേടിയത്. റിലീസിന്റെ തലേന്നുതന്നെ തെലങ്കാനയിലെയും ആന്ധ്രയിലെയും തിയേറ്ററുകളിലെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുപോയിരുന്നു. മെട്രോ നഗരങ്ങളില്‍ 1200 രൂപക്ക് വരെയാണ് ടിക്കറ്റുകള്‍ വിറ്റുപോയത്. 55 കോടി രൂപയ്ക്കാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

1920 കളില്‍ ദേശീയ പ്രസ്ഥാനത്തില്‍ സജീവമായുണ്ടായിരുന്ന അലൂരി സീതരാമ രാജു ,കോമരം ഭീം എന്നിവരുടെ കഥപറയുന്ന സിനിമയാണ് ആര്‍ ആര്‍ ആര്‍. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍, ആലിയ ഭട്ട് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തില്‍ കുമാറുമാണ്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം. എം. കീരവാണിയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം പ്രദര്‍ശനം നീട്ടിവെക്കുകയായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.  സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് എന്നിവരാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.  

Contact the author

Entertainment Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More