റിയാദ്: ഇന്ന് 5 പേര് മരിച്ചതോടെ സൌദിയില്‍ ആകെ കൊറോണ ബാധയില്‍ മരണപ്പെട്ടവരുടെ എണ്ണം 34 ആയി.
മക്കയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ഇന്നു സ്ഥിരീകരിക്കപ്പെട്ട രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം1921 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 53 ശതമാനവും വിദേശികളാണെ സൌദിഅറേബ്യ ആരോഗ്യമന്ത്രാലയം അറിയിച്ചു.