LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണക്ക് കാരണം 5-ജിയോ; അസംബന്ധം പ്രചരിപ്പിക്കരുതെന്ന് ശാസ്ത്രലോകം

5-ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണെന്നും ശാസ്ത്രലോകം. യു.കെ-യിലാണ് വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. അനന്തരഫലമായി ശനിയാഴ്ച യുകെയിലെ നിരവധി സെല്‍ഫോണ്‍ ടവറുകള്‍ ചിലര്‍ അഗ്നിക്കിരയാക്കിയിരുന്നു. ബിർമിങ്​ഹാം, ലിവർപൂൾ, മേഴ്​സിസൈഡിലെ മെല്ലിങ്​ എന്നിവിടങ്ങളിലാണ്​ 5-ജി നെറ്റ്​വർക്ക്​ ടവറുകൾ വ്യാപകമായി നശിപ്പിച്ചത്​. 

എന്താണ് 5-ജി?

അതിവേഗ ഡാറ്റ കൈമാറ്റം സാധ്യമാക്കുന്ന അഞ്ചാം തലമുറ സാങ്കേതികവിദ്യയാണ് 5-ജി. 4-ജിയെ അപേക്ഷിച്ച് കൂടതൽ വേഗതയിലും ഗുണമേന്മയിലും ഡാറ്റാ കൈമാറ്റം 5-ജിയിൽ സാധ്യമാകുന്നു. ഇൻഡസ്ട്രി അസോസിയേഷൻ 3-ജിപിപി "5-ജി എൻആർ" (5-ജി ന്യൂ റേഡിയോ) സോഫ്റ്റ്‌വേർ ഉപയോഗിക്കുന്ന ഏത് സംവിധാനത്തിനെയും "5-ജി" എന്ന് നിർവചിക്കുന്നു. ഇത് 2018 അവസാനത്തോടെ പൊതുവായ ഉപയോഗത്തിലേക്ക് കൊണ്ടു വന്നു.

ഗൂഢാലോചന സിദ്ധാന്തം

1. 5-ജി സിഗ്നലുകള്‍ നിങ്ങളുടെ ശരീര പ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുന്നു, ഇത് കൊവിഡിന്‍റെ വ്യാപനത്തിന് കാരണമാകുന്നു.

2. വൈറസ് വ്യാപിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നത് 5-ജി സിഗ്നലുകളെയാണ്.

ഈ രണ്ട് വാദങ്ങളും 'ശുദ്ധ അസംബന്ധമാണ്' എന്നാണ് റീഡിംഗ് സർവകലാശാലയിലെ സെല്ലുലാർ മൈക്രോബയോളജി അസോസിയേറ്റ് പ്രൊഫസർ ഡോ. സൈമൺ ക്ലാർക്ക് പറയുന്നത്. അദ്ദേഹം ബിബിസി-ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇപ്രകാരമാണ്: 'നിങ്ങളുടെ രോഗപ്രതിരോധ ശേഷി പല കാര്യങ്ങള്‍കൊണ്ട് കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍, 5-ജി തരംഗങ്ങള്‍ക്ക് അതിനു കഴിയില്ല. കാരണം അത് വളരെ കുറഞ്ഞ ഫ്രീക്വന്‍സി തരംഗങ്ങളാണ്. അതും സൂര്യ പ്രകാശത്തേക്കാള്‍ കുറഞ്ഞ ഫ്രീക്വന്‍സിയാണ് ഇവയ്ക്ക്. ഒരു മനുഷ്യന്‍റെ ശാരീരിക സ്ഥിതിയെ സ്വാധീനിക്കാനുള്ള ശേഷിയൊന്നും ഇതിനില്ല'.

Contact the author

News Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More