LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുപിയില്‍ കൂലി ചോദിച്ച ദളിത് വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല്‍ നക്കിപ്പിച്ചു

റായ്ബറേലി: ഉത്തര്‍പ്രദേശില്‍ ദളിത് വിദ്യാര്‍ത്ഥിയ്ക്കുനേരെ അതിക്രമം. റായ് ബറേലിയിലാണ് സംഭവം. പതിനഞ്ചുവയസുകാരനായ ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും കാല്‍ നക്കിപ്പിക്കുകയും ചെയ്തു. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ടുമിനിറ്റ് മുപ്പത് സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ കുട്ടി നിലത്ത് ചെവികളില്‍ കൈപിടിച്ച് ഇരിക്കുന്നത് കാണാം. പ്രതികളിലൊരാള്‍ കുട്ടിയോട് ഉത്തര്‍പ്രദേശിലെ ഉയര്‍ന്ന ജാതിയായ 'ഠാക്കൂര്‍' എന്ന് പറയാന്‍ ആവശ്യപ്പെടുന്നതും മറ്റുളളവര്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. 

പ്രതികള്‍ കുട്ടിയെ മര്‍ദ്ദിച്ചവശനാക്കിയതിനുശേഷം കാല്‍ നക്കിപ്പിക്കുകയും നിര്‍ബന്ധിച്ച് മയക്കുമരുന്ന് തീറ്റിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിധവയായ അമ്മയ്‌ക്കൊപ്പമാണ് ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥി താമസിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ അമ്മ പ്രതികളില്‍ ചിലരുടെ വീടുകളില്‍ ജോലി ചെയ്തിരുന്നു. അതിന്റെ കൂലി നല്‍കണമെന്ന് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നതിനുപിന്നാലെ സംഭവത്തില്‍ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ പത്തിനാണ് സംഭവം നടന്നതെന്നും ഇരയുടെ രേഖാമൂലമുളള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പൊലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതിയുള്‍പ്പെടെ ആറുപേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് റായ്ബറേലി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അഭിഷേക്, യാഷ്, അമന്‍ സിംഗ്, മഹേന്ദ്രകുമാര്‍, ഹൃത്വിക് സിംഗ്, വികാസ് പാസി എന്നിവരെ ജുവനൈല്‍ ഹോമിലേക്ക് അയച്ചിട്ടുണ്ടെന്നും പ്രായപൂര്‍ത്തിയായ പ്രതി പ്രതാപിനെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് മേധാവി വ്യക്തമാക്കി.

Contact the author

National Desk