LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാലുഘട്ടങ്ങളിലായി ലോക്ക് ഡൌണ്‍ പിന്‍വലിക്കാന്‍ വിദഗ്ദസമിതി ശുപാര്‍ശ


തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നു ഘട്ടങ്ങളിലായി ലോക്ക് ഡൌണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി ശുപാര്‍ശ ചെയ്തു. ഏപ്രില്‍ 15 - മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കേണ്ടത്. രോഗവ്യാപനം കൂടിയാല്‍ കടുത്ത നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തും എന്ന മുന്നറിയിപ്പോടെയായിരിക്കണം  ലോക്ക് ഡൌണ്‍ പിന്‍വലിക്കല്‍ നടപ്പാക്കേണ്ടത് - സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

ഒന്നാം ഘട്ടം

ഒരാഴ്ച ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയില്‍ ഒന്നാം ഘട്ടം ആരംഭിക്കാം. മൂന്നു മണിക്കൂര്‍ നേരത്തേക്ക് വീട്ടില്‍ നിന്ന് ഒരാള്‍ക്ക്‌ പുറത്തിറങ്ങാം. പുറത്തിറങ്ങുന്നവര്‍ മതിയായ ആധാര്‍ കാര്‍ഡോ സമാനമായ തിരിച്ചറിയല്‍ കാര്‍ഡോ കയ്യില്‍ കരുതണം. മുഖാവരണം നിര്‍ബന്ധമായും ധരിച്ചിരിക്കണം. നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 10 ശതമാനത്തില്‍ കൂടരുത്. ആരാധനാലയങ്ങള്‍ തുറക്കരുത്. സ്ഥാപനങ്ങള്‍ ശുചീകരണം നടത്തണം.

രണ്ടാം ഘട്ടം 

14- ദിവസങ്ങളായി ഒറ്റ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലകളെ രണ്ടാം ഘട്ടത്തിലേക്ക് പരിഗണിക്കും. നിരീക്ഷണത്തിലിരിക്കുന്നവര്‍ അഞ്ച് ശതമാനം മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. ഹോട്ട്  സ്പോട്ടുകള്‍ ഉണ്ടാവാന്‍ പാടില്ല. ഓട്ടോ, ടാക്സി എന്നിവ അനുവദിക്കും.ഓട്ടോയില്‍ ഒരാളെയും ടാക്സിയില്‍ രണ്ടുപേരെയും മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളു.

മൂന്നാം ഘട്ടം 

14 ദിവസത്തിനകത്ത് കേരളത്തില്‍ ഒറ്റ കേസും ഉണ്ടാവാന്‍ പാടില്ല. എങ്കില്‍ മാത്രമേ മൂന്നാം ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയൂ എന്നാണ് സമിതിയുടെ നിര്‍ദ്ദേശം അന്തര്‍ സംസ്ഥാന ബസ്സുകള്‍ അനുവദിക്കും. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തില്‍ കൂടാന്‍ പാടില്ല  



Contact the author

Web Desk