മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൻ 50 ലക്ഷം രൂപ നൽകി. കൊവിഡ് പ്രതിരോധ അവലോകനയോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചതാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് സംഭാവന നൽകിയവർ
മോഹൻലാൽ-50 ലക്ഷം രൂപ
ജ്യോതി ലബോറട്ടറീസ് രാമചന്ദ്രൻ - 2 കോടി
തിരുവിതാംകൂർ ദേവസ്വം ബോർഡ്- 1 കോടി
കല്യാൺ സിൽക്സ്- 1 കോടി
കിംസ് ആശുപത്രി - 1 കോടി
തിരൂര്‍ അര്‍ബന്‍ ബാങ്ക്- 67,15000 രൂപ
കടയ്ക്കൽ സര്‍വ്വീസ് സഹകരണ ബാങ്ക്- 52 ലക്ഷം