വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 1039 പേരാണ് മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 11,910 - പേര് ഇതിനകം മരണപ്പെട്ടു. 3,80,918 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇന്ന് മാത്രം 731 പേര് മരണമടഞ്ഞു. ഇവിടെ മാത്രം 1,38,836 - പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
1003- പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 41,090 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ 15,240- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 410 - പേര് മരണമടഞ്ഞു. മിഷിഗണ്‍ 727, ഫ്ലോറിഡ - 312, മസ്സാച്ചുസെറ്റ്സ് - 260, ലൂസിയാന - 512, ഇല്ലിനോയിസ് - 307, ജോര്‍ജ്ജിയ -429 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.
തലസ്ഥാനമായ വാഷിംഗ്ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 381 പേര് മരണമടഞ്ഞിട്ടുണ്ട്. 8384 - പേര്‍ക്കാണിവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി ത്തന്നെ തുടരുകയാണ്.