LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രതിശ്രുത വരന്‍ തട്ടിപ്പുകാരനെന്ന് കണ്ടെത്തി; അറസ്റ്റ് ചെയ്ത് വധുവായ പൊലീസ് ഉദ്യോഗസ്ഥ

ദിസ്പൂര്‍: വഞ്ചനാക്കുറ്റത്തിന് പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് പൊലീസ് ഉദ്യോഗസ്ഥ. അസമിലെ നാഗോണ്‍ ജില്ലയിലാണ് സംഭവം. നാഗോണ്‍ ജില്ലയില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന ജുന്‍മൊണി റാഭയാണ് പ്രതിശ്രുത വരന്‍ റാണാ പൊഗാഗിനെ അറസ്റ്റ് ചെയ്തത്. റാണ സ്ഥിരം തട്ടിപ്പുനടത്തുന്നയാളാണെന്നും ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്നും കണ്ടെത്തിയതോടെയാണ് ജുന്‍മൊണി ഇയാളെ അറസ്റ്റ് ചെയ്തത്. 

പ്രതിയായ റാണാ പൊഗാഗും ജുന്‍മൊണിയും ഒരുവര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഒ എന്‍ ജി സി)ഡിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറാണെന്ന് പറഞ്ഞാണ് റാണ ജുന്‍മൊനിയെ സമീപിച്ചത്. എന്നാല്‍ വിവാഹനിശ്ചത്തിനുശേഷം ജുന്‍മൊനിക്ക് റാണയെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചു. ഒ എന്‍ ജി സിയിലെ ഉദ്യേഗസ്ഥനെന്ന പേരില്‍ വ്യജരേഖയുണ്ടാക്കി നിരവധിപേരില്‍നിന്ന് ലക്ഷക്കണക്കിന് രൂപ ഇയാള്‍ തട്ടിയെടുത്തു എന്നായിരുന്നു ലഭിച്ച വിവരം. ജുന്‍മൊനി സംഭവം സത്യമാണോ എന്നറിയാനുളള ശ്രമം തുടങ്ങി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റാണ അറിയാതെ അയാളുടെ ബാഗ് നോക്കിയ ജുന്‍മൊനിക്ക് ഒ എന്‍ ജി സിയുടെ വ്യാജ സീലുകളും കാര്‍ഡുകളും തട്ടിപ്പിനായി ഉപയോഗിച്ച മറ്റ് രേഖകളും ലഭിച്ചു. ഇതോടെ സ്‌റ്റേഷനിലെത്തിയ ജുന്‍മൊനി റാണക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Contact the author

National Desk