LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തന്‍റെ വാർദ്ധക്യത്തെ കളിയാക്കവര്‍ക്കെതിരെ അമിതാഭ് ബച്ചന്‍; പ്രായം ആകുമ്പോള്‍ നിങ്ങളെയാരും കളിയാക്കാതിരിക്കട്ടെ എന്നും ആശംസ

ഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരെയുണ്ടായ ട്രോളുകള്‍ക്ക് മറുപടിയുമായി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. ഞായറാഴ്ച ഏറെ വൈകിയാണ് നടന്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ നിന്നും 'ഗുഡ് മോര്‍ണിംഗ്' ആരാധകര്‍ക്കായി ആശംസിച്ചത്. ഇതിന് പിന്നാലെയാണ് അമിതാഭ് ബച്ചനെതിരെ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്. പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും നന്ദി പറയുന്നു. രാത്രി ഏറെ നേരം വൈകി ഉറങ്ങിയതിനാൽ ഉണർന്നത് വളരെ താമസിച്ചാണ് എന്നും അതിനാലാണ് ആശംസ വൈകിയതെന്നുമാണ് നടന്‍ ഒരാൾക്ക് നൽകിയ മറുപടി. 

'വയസാ ഉച്ചയായി' എന്ന കമന്‍റിന്, താങ്കളുടെ കളിയാക്കലിന് നന്ദി. പ്രായം ആകുമ്പോള്‍ നിങ്ങളെയാരും കളിയാക്കാതിരിക്കാന്‍ പ്രാര്‍ഥിക്കാമെന്നാണ് അമിതാഭ് ബച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതാണ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായത്. ഇതിനു പിന്നാലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള നിരവധിപ്പേര്‍  നടന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

അതേസമയം, 'ബ്രഹ്മാസ്ത്ര'യാണ് അമിതാഭ് ബച്ചന്‍റെ പുതിയ ചിത്രം. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്‌. രൺബീർ കപൂറും ആലിയ ഭട്ടും ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അയാൻ മുഖർജിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹോളിവുഡ് ചിത്രം 'ദ ഇന്റേൺ' എന്നതിന്റെ ഹിന്ദി റീമേക്കിലും അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്നു.

Contact the author

National Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More