ഭുവനേശ്വര്‍: ഇതുവരെ ഒരുമരണം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഡിഷയില്‍ ലോക്ക് ഡൌണ്‍ നിയന്ത്രണ ങ്ങള് ഈ മാസം 30 വരെ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാവിധ തീവണ്ടി ഗതാഗതവും, അന്തര്‍ സംസ്ഥാന യാത്രാ സര്‍വീസുകളും നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഒഡിഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചരക്കുലോറികളുടെ വരവു പോക്ക് സുഗമാമാക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്നും സര്‍ക്കാര്‍ വക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അടുത്ത മാസം (ജൂണ്‍) 17 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നൂറ്റാണ്ടില്‍ മനുഷ്യന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് കൊറോണ വൈറസ്.അത് മനസ്സിലാക്കാനും ഐക്യത്തോടെ നേരിടാനും എല്ലാവരും തയാറാകണമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇതുവരെ 44 പേര്‍ക്കാണ് ഒഡിഷ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നത്തില്‍ നിഷ്കര്‍ഷ കാണിക്കണമെന്നും നവീന്‍ പട്നായിക് ആവശ്യപ്പെട്ടിട്ടുണ്ട്.