കേരളത്തില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലെ 7 പേർക്കും, കാസർകോഡ് ജില്ലയിലെ 2 പേർക്കും, കോഴിക്കോട്ടെ 1 ആൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 2 പേർ വിദേശത്ത് നിന്ന് എത്തിയതാണ്. ഇന്ന് കേരളത്തില്‍ 19 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസര്‍ഗോഡ് -9, പാലക്കാട്-4, തിരുവനന്തപുരം-3, ഇടുക്കി-2,തൃശൂർ-1 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് .
സംസ്ഥാനത്ത് ഇതുവരെ 373 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 228 പേരാണ് ചികിത്സയിൽ ഉള്ളത് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,23,490 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,22,676 പേര് വീടുകളിലും 814 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 201 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14163 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,818 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.