LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സൈബര്‍ ആക്രമണത്തില്‍ തളരില്ല; നിലപാടില്‍ ഉറച്ച് തന്നെ - നിഖില വിമല്‍

ദുബായ്: പശുവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നെന്നും സൈബര്‍ ആക്രമണത്തില്‍ തളരില്ലെന്നും നടി നിഖില വിമല്‍. 'പറഞ്ഞത് എന്‍റെ നിലപാടാണ്. എല്ലാവര്‍ക്കും സ്വന്തം നിലപാടുകള്‍ ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. കാഴ്ചപാടുകളും നിലപാടുകളും തുറന്നു പറയാന്‍ എല്ലാവരും ആര്‍ജവം കാണിക്കണം - നിഖില പറഞ്ഞു. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുമ്പോള്‍ പശുവിന് മാത്രമായി പ്രത്യേകം ഇളവ് അനുവദിക്കുന്നതിനോട് താത്പര്യമില്ല. കൊല്ലുവാണെങ്കില്‍ എല്ലാ മൃഗങ്ങളെയും കൊല്ലണം. ഇല്ലെങ്കില്‍ ഒന്നിനെയും കൊല്ലെരുതെന്നാണ് നിഖില വിമല്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും തുടര്‍ന്ന് സംഘപരിവര്‍ അനുകൂല പ്രൊഫൈലുകള്‍  നടിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയുമായിരുന്നു. ഇതിനെതിരെയാണ് നിഖില ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

പശുവുമായി ബന്ധപ്പെട്ട കാര്യം ഒരു അഭിമുഖത്തിനിടെ പറഞ്ഞതാണ്. എന്തെങ്കിലും കരുതികൂട്ടി വന്ന്‌ സംസരിച്ചതല്ല. അഭിമുഖത്തില്‍ അത്തരമൊരു ചോദ്യമുണ്ടായപ്പോള്‍ തന്‍റെ നിലപാട് പറയുകയാണുണ്ടായത്. എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപാടുകളുണ്ട്. ഈ പ്രസ്താവനയ്ക്ക് ശേഷം സിനിമാ മേഖലയിലെ ചിലർ അതു വേണ്ടായിരുന്നുവെന്നും ചിലർ നന്നായെന്നും പറഞ്ഞു. തന്റെ പ്രസ്താവനയെ തുടർന്നു സൈബർ ആക്രമണം ഉണ്ടായതായി ഞാനെവിടെയും പറഞ്ഞിട്ടില്ലെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽത്തന്നെ അതു തന്നെ ബാധിക്കുന്ന പ്രശ്നമല്ല - നിഖില പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിഖില വിമലിന്‍റെ പുതിയ സിനിമയായ 'ജോ ആന്‍ഡ് ജോ'യുടെ പ്രമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഒരു യുട്യൂബ് ചനലിലൂടെയാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്. 'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്' എന്നാണ് നിഖില പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More