LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മികച്ച പ്രതികരണവുമായി ജയസൂര്യയുടെ ജോണ്‍ ലൂഥര്‍

കൊച്ചി: ജയസൂര്യ നായകനായി എത്തിയ ജോണ്‍ ലൂഥറിന് മികച്ച പ്രതികരണം. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായാണ്‌ ജയസൂര്യ എത്തുന്നത്. ആദ്യ ദിനങ്ങളില്‍ തന്നെ ചിത്രത്തിന് മികച്ച പബ്ലിസിറ്റിയാണ് ലഭിക്കുന്നത്. ഇതിന് നന്ദി അറിയിച്ച് ജയസൂര്യ തന്നെ രംഗത്തെത്തി. ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണിതെന്നും മികച്ച കഥയും തിരക്കഥയും ചിത്രത്തിനുണ്ടെന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. നവാഗതനായ അഭിജിത്താണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവാഗത സംവിധായകന്‍റെ ചിത്രമെന്നു തോന്നാത്ത രീതിയിലാണ് ജോണ്‍ ലൂഥര്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഇതും ചിത്രത്തിന്‍റെ വിജയത്തിന്‍റെ പ്രധാനകാരണമായി എന്നാണ് സിനിമാ നിരൂപകര്‍ വിലയിരുത്തുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു കേസന്വേഷണത്തിനിടെ ഏല്‍ക്കുന്ന പരിക്കില്‍ നിന്ന് കേള്‍വിത്തകരാറ് സംഭവിക്കുകയാണ് നായക കഥാപാത്രത്തിന്. ഈ പരിമിതികളെ മറികടന്ന് നായകന്‍  പ്രതിസന്ധികളെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ദീപക് പറമ്പോൽ, സിദ്ദീഖ്, ശിവദാസ് കണ്ണൂർ, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി, ആത്മീയ രാജൻ, സെന്തിൽ കൃഷ്ണ  എന്നിവരാണ് ചിത്രത്തിലെ  മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ്സ് പി മാത്യുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയത്. സിനിമക്ക് വേണ്ടി കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് സരിത ജയസൂര്യയാണ്.  

Contact the author

Entertainment Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More