LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രസതന്ത്രത്തിലെ ഇന്നസെന്റിന്റെ അവസ്ഥയിലാണ് ഞാന്‍- സ്വപ്‌നാ സുരേഷ്

പാലക്കാട്: രസതന്ത്രത്തിലെ ഇന്നസെന്റിന്റെ അവസ്ഥയിലാണ് താനെന്ന് സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷ്. എല്ലാം വിളിച്ചുപറയണമെന്ന് ആഗ്രഹമുണ്ടെന്നും താന്‍ നിസഹായാവസ്ഥയിലാണെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. ഒന്നും പറഞ്ഞുകഴിഞ്ഞിട്ടില്ലെന്നും ഒരുപാടുകാര്യങ്ങള്‍ ഇനിയും വെളിപ്പെടുത്താനുണ്ടെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. 

'ജീവന് ഭീഷണിയുണ്ട്, ജോലി ചെയ്യുന്ന സ്ഥാപനത്തിനും ഭീഷണിയുണ്ട്. എന്നെ ജോലിചെയ്ത് ജീവിക്കാന്‍ അനുവദിക്കണം. എന്നെ രാജ്യദ്രോഹിയാക്കി, ജയിലില്‍ വെച്ച് മാനസികമായി പീഡിപ്പിച്ചു. നാലുകേസുകള്‍ ഇപ്പോള്‍ എന്റെ പേരിലുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങളെല്ലാം ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. കേസന്വേഷണം ശരിയായ രീതിയില്‍ നടക്കണം എന്നുമാത്രമാണ് ആഗ്രഹം. നേരത്തെ ഒന്നുംപറയാതെ പെട്ടന്ന് വന്ന് വെളിപ്പെടുത്തുന്നതല്ല. പറയേണ്ട സമയമായപ്പോള്‍ പറഞ്ഞതാണ്. ഇനിയും പറയും.'- സ്വപ്‌ന പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സോളാര്‍ കേസ് പ്രതി സരിതയെ ജയിലില്‍വെച്ച് കണ്ടിരുന്നെന്നും അവരോട് ഹലോ പോലും പറഞ്ഞിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു. സരിതയെപ്പോലുളള ഒരാളല്ല താനെന്നും ജയിലില്‍നിന്ന് ഇറങ്ങിയതിനുശേഷം എന്തൊക്കെയോ സഹായം വാഗ്ദാനം ചെയ്ത് സരിത അമ്മയെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. അതൊന്നും മൈന്‍ഡ് ചെയ്തില്ലെന്നും സ്വപ്‌ന പറഞ്ഞു. പി സി ജോര്‍ജ്ജുമായി വ്യക്തിപരമായ ബന്ധമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk