LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്റെ പേരും വീണ എന്നാണ്, ഡി വൈ എഫ് ഐ അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കുക- മുഹമ്മദ് റിയാസിനോട് വീണാ നായര്‍

തിരുവനന്തപുരം: ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തനിക്കെതിരെ നടത്തുന്ന അശ്ലീല സൈബര്‍ ആക്രമണം നിര്‍ത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായര്‍. 'എന്റേയും പേര് വീണയാണ്. എന്റേയും മാംസം പച്ചയാണ്. ഡി വൈ എഫ് ഐ നടത്തുന്ന അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കുക' എന്നാണ് വീണാ എസ് നായര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡി വൈ എഫ് ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ മുഹമ്മദ് റിയാസിനെ മെന്‍ഷന്‍ ചെയ്തായിരുന്നു വീണയുടെ അഭ്യര്‍ത്ഥന.

കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസ് തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ വീണയെക്കുറിച്ച് പങ്കുവെച്ച കുറിപ്പിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു വീണയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുളള പച്ചമാംസം കടിച്ചുതിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍' എന്നാണ് മന്ത്രി ഭാര്യയ്‌ക്കൊപ്പമുളള ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ സിപിഎം പതാക കത്തിച്ചതിനുപിന്നാലെയാണ് വീണാ നായര്‍ക്കെതിരെ ഇടതു ഗ്രൂപ്പുകള്‍ സൈബര്‍ ആക്രമണം ആരംഭിച്ചത്. തനിക്കെതിരെ വരുന്ന സൈബര്‍ ആക്രമണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ വീണ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എ എ റഹീം, വി കെ സനോജ് എന്നിവരെ ടാഗ് ചെയ്തായിരുന്നു വീണ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചത്.

Contact the author

Web Desk