ഇറ്റലിയിൽ നിന്നെത്തി ഡൽഹി സൈനിക ക്യാമ്പിൽ ക്വാറന്റീനിലായിരുന്ന മലയാളികൾ ഉൾപ്പെട്ട സംഘം നാട്ടിലേക്ക് തിരിച്ചു തിരിച്ചു. പ്രത്യേക ബസിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വരുന്നത്. മാർച്ച് 15 നും 22 നും ഇടയിൽ റോം,മിലാൻ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ എത്തിയത്. തുടർന്ന് ചാവ്ലയിലെ സൈനിക ക്യാമ്പിൽ ക്വാറന്റൈനിൽ ആയിരുന്നു ഇവർ.
നാൽപ്പത് പേരടങ്ങിയ സംഘത്തിൽ മുപ്പത് മലയാളികളുണ്ട്. 7 പേർ തമിഴ്നാട്ടുകാരാണ്. മൂന്ന് ദിവസത്തിനുള്ളിൽ സംഘം കേരളത്തിൽ എത്തും. ഇവരുടെ രണ്ട് പരിശോധിധനാ ഫലങ്ങളും നെഗറ്റീവായിരുന്നു . ഇതിനെ തുടർന്നാണ് ഇവരെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ചത്. ലോക്ഡൗൺ മുലം സൈനീക ക്യാമ്പിൽ കുടങ്ങി. സ്വന്തം നിലയിലാണ് ഇവർ ബസ് ഏർപ്പാടു ചെയ്തത്. കടന്നു പോകുന്ന സംസ്ഥാനങ്ങൾ ഇവർക്ക് അനുവാദവും നൽകി .