LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'777 ചാർളി'യുടെ ലാഭത്തില്‍ നിന്നും 5% മൃഗക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒകള്‍ക്ക് നല്‍കും; അണിയറപ്രവര്‍ത്തകര്‍

കൊച്ചി: നായയും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് 777 ചാർളി. പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ പുതിയൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 777 ചാർളി സിനിമയുടെ ലാഭത്തില്‍ നിന്നും 5% മൃഗക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒകള്‍ക്ക് നല്‍കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പുതിയ പ്രഖ്യാപനം. ചിത്രത്തിന്റെ നിർമാതാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ രക്ഷിത് ഷെട്ടി കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിത്രത്തിന്റെ മലയാളം പതിപ്പ് വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. 777 ചാര്‍ലിയിലെ മലയാളം ടൈറ്റില്‍ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തില്‍ രക്ഷിത് ഷെട്ടിയോടൊപ്പം ഒരു നായയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലിലെ ചാര്‍ലി നായയാണ്. ധര്‍മ്മ എന്നാണ് രക്ഷിതിന്റെ കഥാപാത്രത്തിന്റെ പേര്. കിരണ്‍ രാജ് കെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായിക. രാജ് ബി ഷെട്ടി, ബോബി സിന്‍ഹ, ഡാനിഷ് സേട്ട് തുടങ്ങിയവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ജിഎസ് ഗുപ്തയും രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് 777 ചാര്‍ലി നിര്‍മ്മിച്ചത്.

Contact the author

Entertainment Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More