വാഷിംഗ്ടണ്‍: വരും കാലത്ത് ഈരണ്ട് പതിറ്റാണ്ടുകള്‍ക്കിടെ മനുഷ്യര്‍ക്കു നേരെ വൈറസ് ആക്രമമുണ്ടാകുമെന്ന് മൈക്രോസോഫ്റ്റ് മുന്‍ മേധാവി ബില്‍ ഗേറ്റ്സ്. കൊറോണ വൈറസിന് സമാനമായ വൈറസിനെ നേരിടാന്‍ പക്ഷേ സമൂഹം കരുത്താര്‍ജിക്കും. ഇത്തവണ സമൂഹം സജ്ജമായിരുന്നില്ലെന്നും ബില്‍ ഗേറ്റ്സ് പറയുന്നു.
എന്നാല്‍ രോഗം കണ്ടെത്തുന്നതില്‍ ആന്റിവൈറല്‍ ഔഷധങ്ങളും സംവിധാനങ്ങളും വികസിപ്പിക്കേണ്ടതുണ്ടെന്നും ഇതിനായി ആരോഗ്യ രംഗത്ത് വലിയതോതില്‍ നിക്ഷേപങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ബില്‍ ഗേറ്റ്സ് ചൂണ്ടിക്കാട്ടുന്നു.