LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

6 - കോടിയോളം ഗുളികകള്‍ കയ്യിലുണ്ട്, 3- കോടി ഉത്പാദിപ്പിക്കും. ഹൈഡ്രോക്സിക്ള്ലോറോക്വിന്‍ ക്ഷാമമില്ല

ഡല്‍ഹി: ഹൈഡ്രോക്സിക്ള്ലോറോക്വിന്‍ മരുന്നിനു ലോകത്ത് ആവശ്യക്കാരേറുമ്പോഴും മരൂന്നിന് ക്ഷാമം നേരിടുകയാണ് എന്ന പ്രചാരണത്തെ തള്ളി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. പൊതു-സ്വകാര്യ മേഖലകളിലായി 5.93 കോടി ഗുളികകള്‍ ഇന്ത്യയുടെ  പക്കലുണ്ട്. അടിയന്തിരമായി 3-കോടിയോളം ഗുളികകള്‍ ഉത്പാദിപ്പിക്കുന്ന കാര്യം സ്വകാര്യ കമ്പനികളുമായി ചര്‍ച്ച ചെയതതായും കുടുംബ ക്ഷേമ മന്ത്രാലയം ജോയിന്‍റ സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. 

ആവശ്യത്തിനു ഹൈഡ്രോക്സിക്ള്ലോറോക്വിന്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുമെന്ന് സിഡസ് കാഡില വ്യക്തമാക്കി. വരുന്ന മാസത്തേക്ക് 20 കോടി ഗുളികകള്‍ ഉത്പാദിപ്പിക്കുമെന്നും സിഡസ് കാഡില അറിയിച്ചിട്ടുണ്ട്.

അതേസമയം  ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൌണ്‍സില്‍ അത് കൊറോണ വൈറസിനെതിരായ മരുന്നാണ് എന്ന കാര്യത്തില്‍ തീര്‍പ്പ്‌ പറയാന്‍ തയാറായിട്ടില്ല. അത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നുവരികയാണെന്നും അത് കഴിഞ്ഞു മാത്രമേ തീര്‍പ്പ് പറയാന്‍ കഴിയൂ എന്നുമാണ് ഐ.സി.എം.ആറിന്‍റെ നിലപാട്. ഇതിനായി ഒരുപാട് ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ടെന്നും അതിനുശേഷം മാത്രമേ ഇത് കൊറോണ വൈറസിനെതിരായ മരുന്നായി നിര്‍ദ്ദേശിക്കാന്‍ സാധിക്കൂവെന്നുമാണ് ഐ.സി.എം.ആര്‍  ശാസ്ത്രഞ്ജരുടെ നിലപാട്.

ചൈനയില്‍ കോവിഡ് -19 രോഗികളില്‍ വലിയ തോതില്‍ രോഗം മാറുന്നതിന്  ഹൈഡ്രോക്സിക്ള്ലോറോക്വിന്‍ ഉപകരിച്ചു എന്നതാണ് അവിടുത്തെ അനുഭവം. ഇതാണ് ലോകത്താകമാനം ഈ മരുന്നിന് ആവശ്യക്കാരേറിയത്. അമേരിക്കക്ക് പുറകെ ബ്രസീല്‍, ജര്‍മ്മനി, ബ്രിട്ടന്‍,തുടങ്ങി പത്തിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഹൈഡ്രോക്സിക്ള്ലോറോക്വിന്‍ കയറ്റുമതി ചെയ്തിട്ടുണ്ട്.


Contact the author

Web Desk