ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കോവഡ്-19 മൂലം ഇതുവരെ 86 പേര് മരിച്ചു.5,065 പേര്‍ക്കാണ് ഇതുവരെ രോഗ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം 4 പേരാണ് മരണപ്പെട്ടത്.284 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 770 പേരുടെ നില ഗുരുതരമാണ്. 155 പേര് ഇതുവരെ രോഗമുക്തരായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കകം സാമൂഹ്യ വ്യാപനത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന അഭ്യൂഹങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
25 പേര് മരണപ്പെട്ട സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തൊട്ടുപുറകില്‍ 18 പേരുടെ മരണം സ്ഥിരീകരിച്ച പഞ്ചാബാണ് തലസ്ഥാനമായ ഇസ്ലാമാബാദില് ഇതുവരെ ഒരു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
കൊറോണ വൈറസ് ബാധ കൂടിയതോടെ ഹൈഡ്രോക്സിക്ള്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി നിരോധിച്ചു. കോവഡ്-19 ഭീഷണി ഒഴിയുന്നതുവരെ ഹൈഡ്രോക്സിക്ള്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി നിരോധിച്ചുകൊണ്ട് പാകിസ്ഥാന് വാണിജ്യമന്ത്രാലയം ഉത്തരവിറക്കി. മരുന്നിന്റെ അനാവശ്യ ഉപഭോഗം കുറയ്ക്കാന്‍ രാജ്യത്തിനകത്ത് മരുന്ന് ലഭിക്കണമെങ്കില്‍ ഡോക്ടര്‍മാരുടെ കുറിപ്പടി വേണമെന്ന നിബന്ധനയും കൊണ്ടുവന്നിട്ടുണ്ട്.