LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിനിമാ നിര്‍മ്മാണത്തില്‍ വീണ്ടും സജീവമായി വിജയ്‌ ബാബു

കൊച്ചി: ലൈംഗീക പീഡന കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു. 'ആവറേജ് അമ്പിളി'യെന്ന വെബ് സീരിസിലൂടെ ശ്രദ്ധേയനായ ആദിത്യന്‍ ചന്ദ്രശേഖരനാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യന്‍ ചന്ദ്രശേഖരന്‍റെ സിനിമാ അരങ്ങേറ്റമാണ് ഈ ചിത്രം. വിജയ്‌ ബാബു ഇതുവരെ നിര്‍മ്മിച്ച 18 ചിത്രങ്ങളില്‍ 14 ചിത്രങ്ങളുടെയും സംവിധായകന്‍ പുതുമുഖങ്ങളാണ്. സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ചിത്രത്തിന് പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സുരാജിന് പുറമേ ബേസിൽ ജോസഫും, സൈജു കുറപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു മുഴുനീള കോമഡി ചിത്രമായാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുകയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സാധാരണക്കാരായ ഏതാനും പേരുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്‍പോട്ട് പോകുന്നത്. നാട്ടിലെ ചില വ്യക്തികളുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ആദിത്യന്‍ ചന്ദ്രശേഖരനും അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More