കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നത് കൊവിഡ് വ്യാപനം വേഗത്തിലാക്കുമെന്ന് ലോക ബാങ്ക്. ഇന്ത്യയിലെ പല കുടിയേറ്റ പ്രദേശങ്ങളിലും കൊവിഡ് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ലോകബാങ്ക് പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ജനസാന്ദ്രതയേറിയ ദക്ഷിണേഷ്യയിലെ നഗരങ്ങളിൽ കൊവിഡ് പടരുന്നത് തടയുക വലിയ വെല്ലുവിളിയാണ്. ചേരികളിൽ പകർച്ചവ്യാധി പെട്ടെന്ന് പടരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
65 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യ കുറവാണ് എന്നത് ദക്ഷിണേഷ്യക്ക് ഗുണമാണ്. ഇത് മരണനിരക്ക് കുറയ്ക്കാൻ കാരണമാകും ലോക്ക് ഡൗൺ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ലക്ഷക്കണക്കിന് തൊഴിലാളികളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്