LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും

ഡല്‍ഹി: മാസങ്ങളായി ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ഇതിന്മേല്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി സമയം അനുവദിച്ചു. ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് ആറായിരത്തോളം ഇന്ത്യന്‍ മത്സ്യതൊഴിലാളികളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഏഴ് മാസം മുന്‍പ് ഇറാനില്‍ മത്സ്യബന്ധനത്തിനായി എത്തിയ തൊഴിലാളികളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. ഇറാനില്‍ കൊറോണ പടര്‍ന്നുപിടിച്ചതോടെ ജാഗ്രത നിര്‍ദ്ദേശം പ്രഖ്യാപിച്ചതാണ് ഇവരുടെ ദുരിതാവസ്ഥക്ക് കാരണം. പുറത്തിറങ്ങാന്‍ അനുവാദമില്ലാതെ മുറികളില്‍ കുടുങ്ങിയ ഇവരുടെ നില പരിതാപകരമാണ്.

 കൊറോണ വ്യാപനത്തെ തുടര്‍ന്ന് അകപ്പെട്ട ഇവരില്‍ 23-ഉം 24-ഉം പേര്‍ വീതമാണ് ഓരോ മുറികളില്‍ കഴിയുന്നത്. മലയാളികളില്‍ ഭൂരിഭാഗവും വിഴിഞ്ഞം, മറിയനാട്  പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. പലര്‍ക്കും വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. 

Contact the author

Web Desk