LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൈസയുണ്ടാക്കാന്‍ വേറേ വഴി നോക്ക്; വ്യാജ സിനിമാ നിരൂപകരെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ നിഗം

കൊച്ചി: വ്യാജ സിനിമാ നിരൂപകരെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ നിഗം. പണത്തിനുവേണ്ടിയാണ് ഇത്തരത്തില്‍ സിനിമകള്‍ക്ക് ചിലര്‍ വ്യാജ നിരൂപണങ്ങളുണ്ടാക്കുന്നതെന്നും അത്തരക്കാരെ ബഹിഷ്‌കരിക്കേണ്ടതുണ്ടെന്നും ഷൈന്‍ നിഗം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ, ബര്‍മൂഡ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ ഫേക്ക് റിവ്യൂവേഴ്‌സിനെതിരെ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഫേസ്ബുക്കിലൂടെയും വ്യാജ നിരൂപകര്‍ക്കെതിരായ വിമര്‍ശനം.

'ഞാന്‍ പറഞ്ഞ റിവ്യൂവേഴ്‌സിന്റെ സംഘടന ഇപ്പോള്‍ പ്രതികരിച്ചുതുടങ്ങി. അപ്പോള്‍ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് എല്ലാവര്‍ക്കും മനസിലായില്ലേ?  ഇവരിതെല്ലാം ചെയ്യുന്നത് പണമുണ്ടാക്കാനാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. പൈസയുണ്ടാക്കാന്‍ വേറേ വഴി നോക്കൂ. നല്ല സിനിമകളെ ഇല്ലാതാക്കിക്കൊണ്ട് പണമുണ്ടാക്കരുത്. വ്യാജ സിനിമാ നിരൂപകരെ ബഹിഷ്‌കരിക്കുക'-എന്നാണ് ഷൈന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമകളെ ഡീഗ്രേഡ് ചെയ്യാനായി മാത്രം പണം വാങ്ങി റിവ്യൂ ചെയ്യുന്നവരുണ്ടെന്നായിരുന്നു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ നിഗം പറഞ്ഞത്. കഷ്ടപ്പെട്ട് മാക്‌സിമം എഫേര്‍ട്ട് ഇട്ട് എടുക്കുന്ന സിനിമകളെ നിരൂപണത്തെക്കുറിച്ച് ഒരു ഐഡിയയുമില്ലാത്തവര്‍ പണം വാങ്ങി റിവ്യൂ ഇട്ട് ഡീഗ്രേഡ് ചെയ്യുന്നുണ്ട്. മികച്ച റിവ്യൂ കിട്ടിയ ഭൂതകാലത്തെ വരെ വലിച്ചൊട്ടിച്ച ഒരാളുണ്ട്. എന്റെ ഉല്ലാസം എന്ന സിനിമയ്ക്കും ഒരു ബന്ധവുമില്ലാത്ത റിവ്യു അതേ വ്യക്തി ഇട്ടപ്പോഴാണ് പ്രതികരിച്ചതെന്നും ഷൈന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേസമയം, ടി കെ രാജീവ് സംവിധാനം ചെയ്യുന്ന ബര്‍മൂഡ ഈ മാസം 19-ന് തിയറ്ററുകളിലെത്തും. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, ദിനേശ് പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Contact the author

Web Desk

Recent Posts

Editorial

പൃഥ്വിരാജ് നായകനാകുന്ന 'കടുവ' നാളെ മുതല്‍ തിയേറ്ററിലേക്ക്

More
More
Web Desk 2 weeks ago
Editorial

നോ എന്‍ട്രി ബോര്‍ഡ് വേണ്ട; ചിലരുടെ താത്പര്യത്തിനനുസരിച്ച് ആരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല - കെ മുരളിധരന്‍

More
More
Web Desk 2 weeks ago
Editorial

കോണ്‍ഗ്രസിലെ ജനാധിപത്യസംവിധാനം മറ്റൊരു പാര്‍ട്ടിയിലുമില്ല, തെരഞ്ഞെടുപ്പ് സമിതിയുടെ മറുപടിയില്‍ തൃപ്തന്‍- ശശി തരൂര്‍

More
More
National Desk 2 years ago
Editorial

യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ സംരക്ഷിക്കാനല്ല- രാഹുല്‍ ഗാന്ധി

More
More
National Desk 2 years ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More
Web Desk 2 years ago
Editorial

വീണ്ടും വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ കേസ്

More
More