രാജ്യത്ത് ലോക്ക്ഡൗൺ മെയ് 3വരെ നീട്ടിയ സാഹചര്യത്തിൽ റെയിൽവെ ടിക്കറ്റ് ബുക്ക് ചെയ്തവർ റദ്ദാക്കേണ്ടെന്ന് ഇന്ത്യൻ റെയിൽവെ. ഏപ്രിൽ 14 ന് ശേഷം യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം തിരികെ അക്കൗണ്ടിലെത്തുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. മെയ് മൂന്ന് വരെ ട്രെയിൻ സർവീസുകൾ ഉണ്ടാകില്ലെന്ന് ഇന്ത്യൻ റെയിൽവെ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി ലോക്ഡൗൺ നീട്ടിയതിന് തൊട്ടുപിന്നാലെയാണ് സർവ്വീസുകൾ നിർത്തിവെച്ചതായി റെയിൽവെ വ്യക്തമാക്കിയത്. ഏപ്രിൽ 14ന് ശേഷം ട്രെയിനുകൾ സർവ്വീസുകൾ നടത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ആദ്യ ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 മുതൽ രാജ്യത്ത് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.