ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 10,000 കടന്നു. ആകെ 10,362 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 31 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 339 ആയി. ഒരു ദിവസത്തിനിടെ 1211 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1035 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രിവിട്ടു. ആകെയുള്ള 339 മരണങ്ങളില്‍ 160 എണ്ണം മഹാരാഷ്ട്രയിലാണ് നടന്നത്. മധ്യപ്രദേശില്‍ 43ഉം ഡല്‍ഹിയില്‍ 28ഉം, ഗുജറാത്തില്‍ 26ഉം തെലങ്കാനയില്‍ 16ഉം പേര് മരിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലാണ്. ഇവിടെ ഇതുവരെ 2334 പേർക്കു രോഗം സ്ഥിരീകരിച്ചു. 160 പേർ മരിച്ചു. ഡൽഹി, തമിഴ്നാട് എന്നിവിടങ്ങളാണ് ആയിരത്തിലേറേ രോഗികൾ ഉള്ള മറ്റു സംസ്ഥാനങ്ങൾ.
ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഇതുവരെ:
- ആന്ധ്രാപ്രദേശ് - 432
- ആൻഡമാൻ നിക്കോബാർ ദ്വീപുകൾ - 11
- അരുണാചൽ പ്രദേശ് - 1
- അസം -31
- ബീഹാർ - 65
- ചണ്ഡിഗഡ് - 21
- ഛത്തീസ്ഗഡ് - 31
- ഡല്‍ഹി - 1510
- ഗോവ - 7
- ഗുജറാത്ത് -539
- ഹരിയാന - 185
- ഹിമാചൽ പ്രദേശ് - 32
- ജമ്മു കശ്മീർ - 270
- ജാർഖണ്ഡ് - 24
- കർണാടക - 247
- കേരളം - 379
- ലഡാക്ക് - 15,
- മധ്യപ്രദേശ് - 604
- മഹാരാഷ്ട്ര - 2334
- മണിപ്പൂർ - 2
- മിസോറം - 1
- നാഗാലാൻഡ് - 1
- ഒഡീഷ - 54
- പുതുച്ചേരി - 7
- പഞ്ചാബ് - 167
- രാജസ്ഥാൻ - 873
- തമിഴ്നാട് - 1173
- തെലങ്കാന -562
- ത്രിപുര - 2
- ഉത്തരാഖണ്ഡ് - 35
- ഉത്തർപ്രദേശ് - 558
- പശ്ചിമ ബംഗാൾ - 190