LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാഹുല്‍ ഗാന്ധി നല്ല മനുഷ്യനാണ് പക്ഷേ രാഷ്ട്രീയം അദ്ദേഹത്തിന് പറ്റിയ പണിയല്ല- ഗുലാം നബി ആസാദ്

ഡല്‍ഹി: രാഹുല്‍ ഗാന്ധി നല്ല വ്യക്തിത്വത്തിനുടമയാണെന്ന് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. രാഷ്ട്രീയം രാഹുല്‍ ഗാന്ധിക്ക് പറ്റിയ പണിയല്ലെന്നും താന്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തളളിയ ആസാദ് തനിക്ക് കശ്മീരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കാനാണ് ആഗ്രഹമെന്നും വ്യക്തമാക്കി. എന്‍ ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം.

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അര്‍ത്ഥശൂന്യമായെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും കാലത്ത് നടന്നതുപോലുളള ചര്‍ച്ചകള്‍ ഇപ്പോഴില്ല. നേരത്തെ സി ഡബ്ല്യു സി അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 25 സി ഡബ്ല്യു സി അംഗങ്ങളും 50 പ്രത്യേക ക്ഷണിതാക്കളുമുണ്ടായി. 1998-നും 2004-നുമിടയില്‍ സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തുമായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി വന്നതിനുശേഷം സോണിയാ ഗാന്ധി പൂര്‍ണമായും രാഹുലിനെ ആശ്രയിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. പക്ഷേ രാഹുലിന് രാഷ്ട്രീയത്തില്‍ കഴിവില്ലായിരുന്നു.'-ഗുലാബ് നബി ആസാദ് പറഞ്ഞു.

കോണ്‍ഗ്രസിനെ സജീവമാക്കാനുളള പദ്ധതികള്‍ക്ക് രാഹുല്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. '2014-ന് ശേഷവും ഒരുപാട് തവണ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുളള പദ്ധതികളെക്കുറിച്ച് രാഹുലിനോട് പറഞ്ഞു. എന്നാല്‍ ആ ശുപാര്‍ശകള്‍ 9 വര്‍ഷമായി എ ഐ സിസിയില്‍ കെട്ടിക്കിടക്കുകയാണ്. മോദിയെ ഇടത്തും വലത്തും മുന്നിലും പിന്നിലുമെല്ലാം നിന്ന് ആക്രമിക്കുകയാണ് രാഹുല്‍ ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല'-ആസാദ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk