LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭരണഘടനയില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാവാക്കണം; സുബ്രമണ്യം സ്വാമി സുപ്രീം കോടതിയില്‍

ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വിശേഷണങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി സുബ്രമണ്യം സ്വാമി സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അത് ഈ മാസം 29 ന് പരിഗണിക്കാനായി മാറ്റി. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലാണ് മതേതരത്വം, സോഷ്യലിസം എന്നീ വിശേഷണങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. ഇത് പിന്‍വലിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീം കോടതിയില്‍ ജസ്റ്റിസ് സുന്ദരേഷ്, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിച്ചത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് ഉള്‍പ്പെട്ട ബെഞ്ചിന്റെ പരിഗണനക്കായി വിടുകയായിരുന്നു.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി 1976- ലെ ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വവും സോഷ്യലിസവും എഴുതിച്ചേര്‍ത്തത്. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യം അംഗീകരിച്ച ഈ മാറ്റത്തെ ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ്  സുബ്രമണ്യം സ്വാമി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു ഭേദഗതി നിര്‍ദ്ദേശിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന് അധികാരമില്ല എന്നാ വാദമാണ് ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നത്. 

Contact the author

National Desk