LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോക്ക് ഡൌണ്‍ നീട്ടിയതില്‍ പരിഭ്രമിക്കേണ്ട, ആഹാരവും ഔഷധവുമുണ്ട് - അമിത് ഷാ

ഡല്‍ഹി: ലോക്ക് ഡൌണ്‍ നീട്ടിയതില്‍ ആരും പരിഭ്രമിക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അമിത് ഷാ ഇത് വ്യക്തമാക്കിയത്, ആവശ്യത്തിനു സാധനങ്ങള്‍ രാജ്യത്ത് സ്റ്റോക്ക്‌ ഉണ്ട്. ലോക്ക് ഡൌണ്‍ ശരിയായി പിന്തുടരുക. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല - അമിത് ഷാ പറഞ്ഞു. 

മുന്‍ ധനകാര്യ മന്ത്രി പി.ചിദംബരം തന്‍റെ പോസ്റ്റിലൂടെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭക്ഷ്യധാന്യങ്ങളും പണവും ഉണ്ടായിട്ടും അതൊന്നും രാജ്യത്തെ ജനങ്ങള്‍ക്ക്‌ നല്കാത്തതിനെയാണ് അദ്ദേഹം ലോക്ക് ഡൌണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ വിമര്‍ശിച്ചത്. ഇതിന്‍റെ പ്രതികരണമെന്ന നിലയിലാണ് അമിത് ഷായുടെ പ്രതികരണം 

Contact the author

Web Desk