LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോഴിക്കോട്ടെ കോവിഡ് -19 കേസില്‍ ആശങ്ക

കോഴിക്കോട്: ഏറ്റവും പുതുതായി കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് -19 കേസിലാണ്  ആശങ്കയേറിയിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ കോവിഡ് -19 ഇതുവരെ സ്ഥിരീകരിക്കാത്ത മക്കളില്‍ നിന്നാണ് രോഗം പകര്‍ന്നു കിട്ടിരിയിരിക്കുന്നത്. കഴിഞ്ഞ മാസം 18 ന് ദുബായില്‍ നിന്ന് വീട്ടിലെത്തിയ ഇവര്‍ നേരെ വീട്ടില്‍ തന്നെ നിരീക്ഷണത്തിലേക്ക് മാറുകയായിരുന്നു. നിരീക്ഷണത്തില്‍ ആയിരുന്നുവെങ്കിലും സ്രവ പരിശോധന നടത്തേണ്ട വിധത്തില്‍ ഗൌരവമുണ്ടായിരുന്നില്ല എന്ന് ജില്ല മെഡിക്കല്‍ ഓഫീസറും വ്യക്തമാക്കിയിട്ടുണ്ട്. അതായത് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ രോഗം പകരുന്നതിനു കാരണക്കാരാകാം എന്നതാണ് ആളുകളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഈ മാസം ആദ്യം നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്ന എടച്ചേരി സ്വദേശിയായ ഇദ്ദേഹത്തിനു ന്യുമോണിയ വന്നതിനുശേഷം നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 


Contact the author

Web Desk